ഒട്ടനവധി ബോക്‌സിങ് താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തില്‍ നിന്നും രാജ്യാന്തര മത്സരത്തിന് പ്രാപ്തരായ ബോക്‌സിങ് താരങ്ങള്‍ ഒന്നും വളര്‍ന്നു വരുന്നില്ല. കേരളത്തില്‍ നിന്നുള്ള കഴിവുറ്റ യുവ ബോക്‌സിങ് താരങ്ങള്‍ വന്നാല്‍ തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം നല്‍കും.

തിരുവനന്തപുരം: കേരളത്തില്‍ നിന്നുമുള്ള മികച്ച ബോക്‌സിങ് താരങ്ങള്‍ക്ക് തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു പ്രശസ്ത ബോക്‌സിങ് താരം മേരി കോം. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒളിമ്പിക് അസോസിയേഷന്‍ പോലുള്ള സംഘടനങ്ങള്‍ ഇത്തരത്തില്‍ രാജ്യാന്തര താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ മുന്‍ കൈയടുക്കണമെന്നും മേരികോം അഭിപ്രായപ്പെട്ടു. ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണ്ണം നേടണമെന്നതാണ് അവശേഷിക്കുന്ന ആഗ്രഹമെന്നും നിലവില്‍ കൂടുതല്‍ ശ്രദ്ധ ജൂലൈ മാസത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണെന്നും അവര്‍ പറഞ്ഞു.

ടൂര്‍ണമെന്റുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരള ഗെയിംസ് പോലുള്ള കായിക മത്സരങ്ങള്‍ ഈ രംഗത്തിലെ താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പി.ആര്‍. ശ്രീജേഷ് പറഞ്ഞു. കോവിഡിനുശേഷം മന്ദഗതിയിലായ കളിക്കളത്തിലേക്ക് കുട്ടികള്‍ക്ക് തിരിച്ചുവരാന്‍ കേരള ഗെയിംസ് ഉപകാരപ്പെടുമെന്ന് ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കി ടീം അംഗവും വെങ്കലജേതാവുമായ പി.ആര്‍. ശ്രീജേഷ് അഭിപ്രായപ്പെട്ടു

കേരളം കായിക തരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയില്‍ അതിയായ സന്തോഷമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ച ടോക്കിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്റംഗ് പൂനിയ പറഞ്ഞു.ജയവും തോല്‍വിയും കളിയുടെ ഭാഗമാണെന്നും നിങ്ങള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഫുട്‌ബോളിലായാലും ബോക്‌സിങ്ങിലായാലും ഭാരദ്വഹനത്തില്‍ ആയാലും അത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്ന് ടോകിയോ ഒളിമ്പിക്‌സില്‍ ഭാരദ്വഹനത്തില്‍ വെള്ളി നേടിയ രവി ദഹിയ അഭിപ്രായപ്പട്ടു.

വാര്‍ത്താസമ്മേളനത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സെക്രട്ടറി ജനറല്‍ എസ്. രാജീവ്, ട്രഷറര്‍ എം.ആര്‍. രഞ്ജിത്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിനോയ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.