ലാൻഡോ നോറിസ് രണ്ടും സെർജിയോ പെരസ് മൂന്നും സ്ഥാനത്തെത്തി. വാൾട്ടേരി ബോട്ടാസ് ആണ് അ‍ഞ്ചാംസ്ഥാനത്ത്.

വിയന്ന: ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻപ്രി ഇന്ന്. റെഡ്ബുൾ താരം മാക്സ് വെർസ്തപ്പനാണ് പോൾ പൊസിഷൻ. ലൂയിസ് ഹാമിൽട്ടൺ നാലാമതായാണ് മത്സരം തുടങ്ങുക. അവസാന ലാപ്പില്‍ സമ്മർദത്തിലായതാണ് ഹാമില്‍ട്ടണ് തിരിച്ചടിയായത്. 

Scroll to load tweet…

ലാൻഡോ നോറിസ് രണ്ടും സെർജിയോ പെരസ് മൂന്നും സ്ഥാനത്തെത്തി. വാൾട്ടേരി ബോട്ടാസ് ആണ് അ‍ഞ്ചാം സ്ഥാനത്ത്. ഇന്ന് വൈകിട്ട് 6.30നാണ് റേസ് തുടങ്ങുക.

ഹാമിൽട്ടൺ മെഴ്സിഡസിൽ തുടരും

അതേസമയം ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ മെഴ്സിഡസിൽ തുടരും എന്നുറപ്പായി. മുപ്പത്തിയാറുകാരനായ ഹാമിൽട്ടൺ മെഴ്സിഡസുമായുള്ള കരാർ രണ്ട് വർഷത്തേക്ക് പുതുക്കി. ഏഴ് തവണ ലോക ചാമ്പ്യനായ ഹാമിൽട്ടൺ 2023വരെയാണ് മെഴ്സിഡസിൽ തുടരുക.

മലയാളി നീന്തല്‍ താരം സജൻ പ്രകാശിന് അർജുന അവാർഡിന് ശുപാർശ

കൊവിഡ് ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് തിരിച്ചെത്തുന്നു

മിതാലിക്ക് റെക്കോഡ്; ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona