ഒളിംപിക്സില്‍ 49 കിലോ ഗ്രാം ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെയാണ് മീരാബായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികവും ഇന്ത്യയിലെത്തിയാല്‍ മറ്റൊരു സര്‍പ്രൈസും നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് പ്രഖ്യാപിച്ചത്.

ഇംഫാല്‍: ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് മീരാബായ് ചാനു മണിപ്പൂര്‍ പൊലീസിസില്‍ എഎസ്‌പി(സ്പോര്‍ട്സ്) ആയി ചുമതലയേറ്റെടുത്തു. മുഖ്യമന്ത്രി ബീരേന്‍ സിംഗും സഹമന്ത്രിമാരും ചേര്‍ന്നാണ് ടോക്യോയില്‍ രാജ്യത്തിന്‍റെ അഭിമാനമായ ചാനുവിനെ പുതിയ ഓഫീസിലേക്ക് ആനയിച്ചത്.

ഒളിംപിക്സില്‍ 49 കിലോ ഗ്രാം ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെയാണ് മീരാബായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികവും ഇന്ത്യയിലെത്തിയാല്‍ മറ്റൊരു സര്‍പ്രൈസും നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് പ്രഖ്യാപിച്ചത്.

Scroll to load tweet…

മണിപ്പൂരിലെത്തിയതിന് പിന്നാലെ ഇന്നലെ നടന്ന സ്വീകരണ ചടങ്ങില്‍ തന്നെ മണിപ്പൂര്‍ പൊലീസിസില്‍ ചാനുവിനെ എഎസ്പി(സ്പോര്‍ട്സ്) ആയി നിയമിച്ചുകൊണ്ടുള്ള നിയമനകത്ത് മുഖ്യമന്ത്രി ചാനുവിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനുവിനെ പുതിയ ഓഫീസില്‍ ചുമതലയേല്‍പ്പിച്ചത്. റെയില്‍വെയില്‍ ടിക്കറ്റ് കളക്ടറായി ജോലി നോക്കുകയായിരുന്നു 26കാരിയായ ചാനു ഇതുവരെ.

ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍

നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍

ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും


നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona