Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ബ്രാഡിക്ക് വീണ്ടും അടിതെറ്റി, കിരീടം നവോമി ഒസാകയ്ക്ക്

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാമത്തേതും. 2019ലായിരുന്നു അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. രണ്ട് തവണ യുഎസ് ഓപ്പണും ഒസാക നേടിയിട്ടുണ്ട്.
 

Naomi Osaka won Australian Open by beating Brady
Author
Sydney NSW, First Published Feb 20, 2021, 3:41 PM IST

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത വിഭാഗം കിരീടം ജപ്പാനീസ് താരം നവോമി ഒസാകയ്ക്ക്. അമേരിക്കയുടെ ജെന്നിഫിര്‍ ബ്രാഡിയെ നേരിടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക കിരീടം നേടിയത്. സ്‌കോര്‍ 4-6, 2-6. ഒസാകയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാമത്തേതും. 2019ലായിരുന്നു അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. രണ്ട് തവണ യുഎസ് ഓപ്പണും ഒസാക നേടിയിട്ടുണ്ട്. 2018, 2020 വര്‍ഷങ്ങളിലായിരുന്നു യുഎസ് ഓപ്പണ്‍ കിരീടം. 

കഴിഞ്ഞ യുഎസ് ഓപ്പണ്‍ സെമി ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും. എന്നാല്‍ പകരം ചോദിക്കാന്‍ ബ്രാഡിക്കായില്ല. അന്ന് 7-6, 6-3, 6-3 എന്ന സ്‌കോറിനായിരുന്നു ഒസാകയുടെ ജയം. ഇത്തവണ ആല്‍പം ആധികാരിക ജയമാണ് ഒസാക സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ ഒസാകയ്ക്ക് മുന്നില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബ്രാഡിയുടേത്.

നാല് ബ്രേക്ക് പോയിന്റ് കിട്ടിയിട്ടും ബ്രാഡിക്ക് മുതലാക്കാനായില്ല. നാല് ഇരട്ട പിഴവുകളും ബ്രോഡി വരുത്തി. രണ്ട് എയ്‌സുകള്‍ മാത്രമായിരുന്നു റാക്കറ്റില്‍ നിന്ന് പിറന്നത്. അതേസമയം ഒസാക ആറ് എയ്‌സുകള്‍ പായിച്ചു. രണ്ട് ഇരട്ട പിഴവുകള്‍ വരുത്തിയെങ്കിലും അത് ഫലത്തെ ബാധിച്ചില്ല. 

നാളെ നടക്കുന്ന പുരുഷ ഫൈനലില്‍ നിലവിലെ ചാംപ്യന്‍ നോവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ നേരിടും. ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകകള്‍ക്ക് തോല്‍പ്പിച്ചാണ് നാലാം സീഡായ മെദ്‌വദേവ് ഫൈനലില്‍ കടന്നത്. റഷ്യയുടെ അസ്ലന്‍ കരറ്റ്‌സേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ജോക്കോവിച്ചും ഫൈനലിലെത്തി.

Follow Us:
Download App:
  • android
  • ios