സാംഗ്രൂര്‍: ദേശീയ സീനിയർ സ്‌കൂൾ കായികമേളയിൽ നാലാം ദിനം കേരളത്തിന്‍റെ കുതിപ്പ്. പെണ്‍കുട്ടികളില്‍ ആന്‍സി സോജന്‍ ട്രിപ്പിള്‍ സ്വന്തമാക്കി. നേരത്തെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ആന്‍സി ഇന്ന് കരിയറിലെ മികച്ച സമയത്തോടെ 200 മീറ്ററിലും മീറ്റ് റെക്കോര്‍ഡോടെ ലോംഗ്‌ജംപിലും ഒന്നാമതെത്തി.

പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ ആരതിയും ആണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ എ രോഹിത്തും സ്വര്‍ണം നേടി. പെൺകുട്ടികളുടെ ഹാമർ ത്രോയിൽ കെസിയ മറിയം ബെന്നി വെളളി സ്വന്തമാക്കി. 55.74 മീറ്റർ ദൂരമെറിഞ്ഞാണ് കെസിയയുടെ നേട്ടം. ആന്‍‌റോസ് ടോമിക്ക് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയും ലഭിച്ചു.