വ്യക്തിഗത പുരസ്കാരങ്ങൾ കായിക താരങ്ങൾക്ക് ഭാവി മത്സരങ്ങളിലും ഊർജ്ജമാകുമെന്ന് ഖേൽരത്ന പുരസ്കാര ജേതാവ് പിആർ ശ്രീജേഷ് പറഞ്ഞു. രാജ്യം നൽകിയ അംഗീകാരം ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും ശ്രീജേഷ് ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: ദേശീയ കായിക പുരസ്‌കാരങ്ങൾ(National Sports Awards 2021) വിതരണം ചെയ്തു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ്(Ram Nath Kovind) പുരസ്‌കാരം വിതരണം ചെയ്തത്. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം(Major Dhyan Chand Khel Ratna) ഏറ്റുവാങ്ങി മലയാളി ഹോക്കിതാരം പി.ആര്‍.ശ്രീജേഷ്(PR Sreejesh) മലയാളത്തിന്‍റെ അഭിമാനമായി. ഖേല്‍രത്ന പുരസ്കാരം, ശ്രീജേഷിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.

വ്യക്തിഗത പുരസ്കാരങ്ങൾ കായിക താരങ്ങൾക്ക് ഭാവി മത്സരങ്ങളിലും ഊർജ്ജമാകുമെന്ന് ഖേൽരത്ന പുരസ്കാര ജേതാവ് പിആർ ശ്രീജേഷ് പറഞ്ഞു. രാജ്യം നൽകിയ അംഗീകാരം ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും ശ്രീജേഷ് ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Scroll to load tweet…

ഖേൽരത്ന പുരസ്കാരം നേടുന്ന മൂന്നാമത്തെ മലയാളി കായികതാരവും ആദ്യ മലയാളി പുരുഷതാരവുമാണ് ശ്രീജേഷ്. രണ്ട് മലയാളി പരിശീലകര്‍ക്ക് ദ്രോണാചാര്യ പുരസ്കാരം സമ്മാനിച്ചു. ആജീവനാന്ത മികവിനുള്ള വിഭാഗത്തിൽ അത്ലറ്റിക്സ് പരിശീലകന്‍ ടി.പി.ഔസേപ്പും, ഇന്ത്യന്‍ അത് ലറ്റിക്സ് ടീം മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായരും രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

Scroll to load tweet…

മേജർ ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം മലയാളിയായ ബോക്സിങ് താരം കെസി ലേഖ സ്വീകരിച്ചു. 35 താരങ്ങൾക്ക് അർജുന അവാർഡ് ലഭിച്ചപ്പോൾ 5 പേരാണ് ധ്യാൻചന്ദ് പുരസ്കാരം ഏറ്റുവാങ്ങിയത്. 9 പരിശീലകർ രാഷ്ട്രപതിയിൽ നിന്ന് ദ്രോണാചാര്യ പുരസ്കാരവും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ വച്ചാണ് പുരസ്കാര വിതരണ ചടങ്ങ് നടന്നത്.