ചരിത്രകാരന്‍ രാജീവ് സേഥി കഴിഞ്ഞ ദിവസം നീരജുമായി നടത്തിയ അഭിമുഖത്തില്‍ താരത്തിന്‍റെ പരിശീലനത്തെക്കുറിച്ചു ചോദിച്ചതിനൊപ്പം ലൈംഗിക ജീവിതത്തെക്കുറിച്ചും ചോദിച്ചിരുന്നു.

ദില്ലി: ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്രയോട് , അഭിമുഖങ്ങളില്‍ അപമര്യാദയായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് പതിവാകുന്നു. ചടങ്ങുകളിലും അഭിമുഖങ്ങളിലും പങ്കെടുക്കുന്നത് നീരജ് ചുരുക്കണമെന്ന ആവശ്യം സാമൂഹിക മാധ്യമങ്ങളില്‍ ഉയരുകയാണ്.

മിതഭാഷിയാണ് നീരജ് ചോപ്ര. ചെറിയ നേട്ടങ്ങളില്‍ പോലും നിലവിട്ട് പെരുമാറുന്നവരില്‍ നിന്ന് വ്യത്യസ്തന്‍. എന്നാൽ നീരജിന്‍റെ ഈ മാന്യതയെ മുതലെടുക്കുകയാണ് പലരും. ചരിത്രകാരന്‍ രാജീവ് സേഥി കഴിഞ്ഞ ദിവസം നീരജുമായി നടത്തിയ അഭിമുഖത്തില്‍ താരത്തിന്‍റെ പരിശീലനത്തെക്കുറിച്ചു ചോദിച്ചതിനൊപ്പം ലൈംഗിക ജീവിതത്തെക്കുറിച്ചും ചോദിച്ചിരുന്നു.

Scroll to load tweet…

എന്നാല്‍ ചോദ്യം കേട്ട് അസ്വസ്ഥനായി കാണപ്പെട്ട നീരജ് പറയാന്‍ താല്‍പര്യമില്ലെന്ന് മറുപടി നല്‍കി. നീരജ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോഴും ലൈംഗികജീവിതത്തെ കുറിച്ചുള്ള ചോദ്യം വലിയ കാര്യമെന്ന പോലെ ആവര്‍ത്തിക്കുകയായിരുന്നു സേഥി. തുടര്‍ന്ന് തനിക്ക് പറയാന്‍ താല്‍പര്യമില്ലെന്ന് നീരജ് മറുപടി നല്‍കി. ഇതോടെ രാജീവ് സേഥിയും ചോദ്യം ചോദിച്ചതില്‍ ക്ഷമ ചോദിച്ചു. എന്നാല്‍ സേഥിയുടെ അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണുയര്‍ന്നത്.

നീരജിന്‍റെ കാമുകിയെ കുറിച്ച് ചോദിച്ച ടൈംസ് നൗ അവതാരയ്ക്ക് നേരയും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മെഡൽ നേട്ടത്തിന് ഒരു മാസം പിന്നിടുമ്പോള്‍ സ്വീകരണച്ചടങ്ങുകളും അഭിമുഖങ്ങളും കാരണം പരിശീലനം തുടങ്ങാന്‍ കഴിയാത്ത നിലയിലാണ് നീരജ് ചോപ്ര. ഈസീസണിൽ ഇനി മത്സരിക്കാനില്ലെന്ന് നീരജ് പ്രഖ്യാപിച്ചിരുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.