Asianet News MalayalamAsianet News Malayalam

പാകിസ്ഥാന്‍ താരം അര്‍ഷദ് നദീം എനിക്ക് സ്വന്തം മകനെ പോലെയെന്ന് നീരജിന്റെ അമ്മ! വെള്ളി നേട്ടത്തിലും സന്തോഷം

26കാരന്‍ വെള്ളി നേടിയതോടെയാണ് നീരജിന്റെ അമ്മ സരോജ് ദേവി നേട്ടത്തെ കുറിച്ച് സംസാരിച്ചത്.

neeraj chopra mother reaction after silver medal in paris olympics
Author
First Published Aug 9, 2024, 2:43 AM IST | Last Updated Aug 9, 2024, 2:44 AM IST

പാരീസ്: ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളി നേടിയതിന് പിന്നാലെ വൈറലായി അദ്ദേഹത്തിന്റെ അമ്മയുടെ വീഡിയോ. ഒളിംപിക്‌സില്‍ നീരജിന്റെ തുടര്‍ച്ചയായ രണ്ടാം മെഡലാണിത്. ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ നീരജിന് സാധിച്ചിരുന്നു. നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമാണ് ഇത്തവണ സ്വര്‍ണം നേടിയത്. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ കൂടിയാണിത്. 

26കാരന്‍ വെള്ളി നേടിയതോടെയാണ് നീരജിന്റെ അമ്മ സരോജ് ദേവി നേട്ടത്തെ കുറിച്ച് സംസാരിച്ചത്. അര്‍ഷദിനെ കുറിച്ചും അവര്‍ പറയുന്നുണ്ട്. അവരുടെ വാക്കുകള്‍.. ''വെള്ളി നേട്ടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. സ്വര്‍ണം നേടിയ അര്‍ഷദും എനിക്ക് മകനെ പോലെയാണ്. കഠിനാധ്വാനം ചെയ്താണ് എല്ലാവരും ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്.'' നീരജിന്റെ അമ്മ വ്യക്തമാക്കി.

മത്സരത്തില്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. അതേസമയം, തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ പാകിസ്ഥാന്‍ താരം റെക്കോര്‍ഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റര്‍ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിന്‍ പായിച്ചത്. തന്റെ അവസാന ശ്രമത്തില്‍ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു. 

നീരജ് വീണ്ടും മിടുക്ക് കാണിച്ചു! ജാവലിന്‍ വെള്ളി നേടിയത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് മോദി

ആദ്യമായിട്ടാണ് ഒരു താരം ഒളിംപിക്‌സില്‍ രണ്ട് തവണ 90 മീറ്റര്‍ ദൂരം പായിക്കുന്നത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പാകിസ്ഥാന്റെ ആദ്യ മെഡല്‍ കൂടിയാണിത്. നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്.

Latest Videos
Follow Us:
Download App:
  • android
  • ios