മോസ്‌കോ: മലയാളി താരം നിഹാല്‍ സരിന്‍ ചെസ് ലോകകപ്പില്‍ നിന്ന് പുറത്ത്. രണ്ടാം റൗണ്ടില്‍ അസര്‍ബൈജാന്റെ എല്‍താജ് സഫര്‍ലിയോട് ടൈബ്രേക്ക് പോരാട്ടത്തില്‍ പരാജയപ്പെട്ടാണ് നിഹാല്‍ പുറത്തായത്. ആദ്യ മത്സരത്തില്‍ സരിനും രണ്ടാം മത്സരത്തില്‍ സഫര്‍ലിയും ജയിച്ചിരുന്നു. മത്സരം സമനില ആക്കിയിരുന്നെങ്കില്‍ പോലും സരിന് മൂന്നാം റൗണ്ടിലെത്താമായിരുന്നു. 15 വയസ് മാത്രമുള്ള അത്ഭുതബാലന്‍ ആദ്യ റൗണ്ടില്‍ ജോര്‍ജ് കോറിയെ 2-0ത്തിന് പരാജയപ്പെടുത്തിയിരുന്നു.