ലോക മുൻ ചാമ്പ്യൻ അനത്തോളി കാർപോവിനെ മലയാളി ഗ്രാൻമാസ്റ്റർ നിഹാൽ സരിന്‍ സമനിലയിൽ തളച്ചു

പാരിസ്: ലോക ചെസിലെ തലമുറകളുടെ പോരാട്ടം സമനിലയിൽ. ലോക മുൻ ചാമ്പ്യൻ അനത്തോളി കാർപോവിനെ മലയാളി ഗ്രാൻമാസ്റ്റർ നിഹാൽ സരിനാണ് സമനിലയിൽ തളച്ചത്. റാപിഡ് ആൻഡ് ബ്ലിറ്റ്സ് പോരാട്ടത്തിൽ 2-2നാണ് ഇരുവരും സമനിലയിൽ പിരിഞ്ഞത്. 

രണ്ട് റാപ്പിഡ് ഗെയ്‌മുകളും സമനിലയിൽ അവസാനിച്ചു. 68കാരനായ കാർപോവ് 1975 മുതൽ 1985 വരെ ലോക ചാമ്പ്യനായിരുന്നു.