ദില്ലി: ആറ് തവണ ലോക ചാമ്പ്യനായ മേരി കോം ഒളിംപിക്‌സ് ടിക്കറ്റിനായി യോഗ്യതാ മത്സരത്തിന് ഇറങ്ങുന്നു. അടുത്തമാസം യുവതാരം നിഖാത് സറീനുമായാണ് 51 കിലോ വിഭാഗത്തിൽ മേരികോം യോഗ്യതാ മത്സരത്തിനിറങ്ങുക. 

നേരത്തേ, യോഗ്യതാ മത്സരം നടത്താതെ മേരികോമിനെ ലോക ചാമ്പ്യൻഷിപ്പിന് അയച്ചതിനെതിരെ നിഖാത് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക ജൂനിയർ ചാമ്പ്യനായ നിഖാത് കായിമന്ത്രി കിരൺ റിജൂജുവിന് പരാതിയും നൽകി. 

ഇതിന് പിന്നാലെയാണ് ബോക്‌സിംഗ് ഫെഡറേഷൻ 51 കിലോ വിഭാഗത്തിൽ യോഗ്യതാ മത്സരം നടത്താൻ തീരുമാനിച്ചത്.