മീരബായി ചാനുവിന്‍റെ മെഡല്‍ നേട്ടവും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരോട് പുലര്‍ത്തുന്ന വംശീയ വിവേചനവും ചൂണ്ടിക്കാട്ടിയാണ് അങ്കിതയുടെ ട്വീറ്റ്. എന്തായാലും അങ്കിതയുടെ ട്വീറ്റ് വലിയ ചൂടേറിയ ചര്‍ച്ചയ്ക്കാണ് ട്വിറ്ററില്‍ ഇടവരുത്തിയിരിക്കുന്നത്.

ദില്ലി: മീരബായി ചാനുവിന്‍റെ മെഡല്‍ നേട്ടത്തിന് പിന്നാലെ ഇതിന്‍റെ പേരില്‍ ഇന്ത്യക്കാര്‍ കപടത കളിക്കുന്നുവെന്ന് ആരോപിച്ച് മോഡലും, നടന്‍ മിലന്ത് സോമന്‍റെ ഭാര്യയുമായി അങ്കിത കോണ്‍വര്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇവര്‍ തന്‍റെ അഭിപ്രായം പങ്കുവച്ചത്. 

മീരബായി ചാനുവിന്‍റെ മെഡല്‍ നേട്ടവും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരോട് പുലര്‍ത്തുന്ന വംശീയ വിവേചനവും ചൂണ്ടിക്കാട്ടിയാണ് അങ്കിതയുടെ ട്വീറ്റ്. എന്തായാലും അങ്കിതയുടെ ട്വീറ്റ് വലിയ ചൂടേറിയ ചര്‍ച്ചയ്ക്കാണ് ട്വിറ്ററില്‍ ഇടവരുത്തിയിരിക്കുന്നത്.

'നിങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നിന്നാണെങ്കില്‍ രാജ്യത്തിന് മെഡല്‍ നേടിതരുമ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരാകുന്നു, അല്ലാത്തപ്പോള്‍ നിങ്ങള്‍ അറിയപ്പെടുന്നത് 'ചിന്‍കി', 'ചൈനീസ്', 'നേപ്പാളി' എന്നൊക്കെയാണ്, ഇപ്പോള്‍ പുതിയ കൂട്ടിച്ചേര്‍ക്കലുണ്ട് 'കൊറോണ'. ഇന്ത്യയില്‍ ജാതിയത മാത്രമല്ല വംശീയതയും ഉണ്ട്. എന്‍റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത്, ശരിക്കും കപടതയാണ് ഇത്. 

Scroll to load tweet…

എന്തായാലും ഈ ട്വീറ്റ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. പലരും അങ്കിതയുടെ വാദങ്ങളെ എതിര്‍ത്തും അനുകൂലിച്ചും ട്വീറ്റുകളുമായി എത്തി. വടക്ക് കിഴക്കന്‍ ജനത ഇന്ത്യയുടെ ഭാഗമാണെന്നും, അത്തരത്തില്‍ ആരെങ്കിലും അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ അറിവില്ലായ്മയാണെന്നും അവരുടെ അഭിപ്രായം രാജ്യത്തിന്‍റെ അഭിപ്രായമല്ലെന്നും ചിലര്‍ കുറിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ യഥാര്‍ത്ഥ ചിത്രം നല്‍കില്ലെന്നാണ് ചിലര്‍ വ്യക്തമാക്കിയത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേ സമയം തങ്ങളുടെ അനുഭവങ്ങള്‍ ചിലര്‍ ഈ ട്വീറ്റിന് അടിയില്‍ പങ്കുവച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള വ്യക്തിയാണ് അങ്കിത. ഗുവഹത്തിയിലാണ് ഇവര്‍ ജനിച്ചത്. മുന്‍പ് ക്യാബിന്‍ ക്രൂ ജീവനക്കാരിയായ ഇവര്‍ മോഡലിംഗും ചെയ്തിട്ടുണ്ട്. അടുത്തിടെ ഈ 29 കാരി നടനും മോഡലുമായ മിലിന്ത് സോമനെ വിവാഹം കഴിച്ചിരുന്നു. 

അതേ സമയം ചര്‍ച്ചയായ ട്വീറ്റിന് പിന്നാലെ 'മിസിസ് സോമന്‍റെ നിലപാട് തീര്‍ത്തും നെഗറ്റീവാണ്' എന്ന മറുപടിക്ക്, താന്‍ മിസിസ്.സോമന്‍ അല്ല അങ്കിത കോണ്‍വര്‍ ആണെന്ന് ഇവര്‍ പ്രതികരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona