ടോക്കിയോ: കൊവിഡ് ആശങ്കകള്‍ക്കിടെ, പ്രതീക്ഷയുടെ സന്ദേശവുമായി ഒളിമ്പിക്സ് ദീപം ജപ്പാനില്‍. ഗ്രീസില്‍ നിന്ന് ജപ്പാന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ മതുഷിമ വ്യോമത്താവളത്തില്‍ എത്തിച്ച  ദീപശിഖ,ഒളിമ്പിക് മെഡല്‍ ജേതാക്കളായ തദാഹിറ നൊമുറയും, സവോറി യോഷിദയും ചേര്‍ന്ന് ഏറ്റുവാങ്ങി.

2011ലെ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ശേഷം കരകയറിയ തൊഹോക്കു പ്രവിശ്യയിലാകും ദീപം ആദ്യം പ്രദര്‍ശിപ്പിക്കുക.വ്യാഴാഴ്ച ഫുക്കുഷിമയില്‍ നിന്നാണ് ദീപശിഖ പ്രയാണത്തിന്‍റെ ജാപ്പനീസ് പാദം തുടങ്ങുന്നത്. ജൂലൈ 24നാണ് ഗെയിംസ് തുടങ്ങേണ്ടത്.

വ്യാഴാഴ്ച ഏതൻസിലെ പനത്തനായിക്കോ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നീന്തൽ താരം നവോകോ ഇമോട്ടോയാണ് ദീപ ശിഖ ഏറ്റുവാങ്ങിയത്. 1996ലെ അറ്റ്‍ലാന്റ ഒളിംപിക്സിൽ ജപ്പാനുവേണ്ടി മത്സരിച്ച താരമാണ് ഇമോട്ടോ.

കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്മായി കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു ചടങ്ങുകൾ നടത്തിയത്.