പൊലീസിന്‍റെ സുരക്ഷാവലയം മറികടക്കാന്‍ ആരാധകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.  

തിരുവനന്തപുരം:കേരളത്തിന്‍റെ ആദരം ഏറ്റുവാങ്ങാന്‍ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി വി സിന്ധു തിരുവനന്തപുരത്തെത്തി.വിമാനത്താവളത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് സിന്ധുവിന് സ്വീകരണമൊരുക്കി. പൊലീസിന്‍റെ സുരക്ഷാവലയം മറികടക്കാന്‍ ആരാധകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. 

Add Asianetnews as a Preferred SourcegooglePreferred

സ്വീകരിക്കാനെത്തിയ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ തള്ളിനീക്കിയതിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നാളെ ഉച്ചതിരിഞ്ഞ് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.