Asianet News MalayalamAsianet News Malayalam

ഇന്തോനേഷ്യ ഓപ്പണ്‍: സീസണിലെ ആദ്യ ഫൈനലില്‍ സിന്ധുവിന് തോല്‍വി, യമാഗുച്ചിക്ക് കിരീടം

ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ ലോക നാലാം നമ്പര്‍ താരം അകാനെ യമാഗുച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 15-21, 16-21. 

P V Sindhu lost to Yamaguchi in Indonesia Open
Author
Jakarta, First Published Jul 21, 2019, 2:52 PM IST

ജകാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ ലോക നാലാം നമ്പര്‍ താരം അകാനെ യമാഗുച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 15-21, 16-21. സീസണില്‍ സിന്ധുവിന്റ ആദ്യ ഫൈനലായിരുന്നു ഇന്തോനേഷ്യയിലേത്. മുമ്പ് 14 തവണ യമാഗുച്ചിക്കെതിരെ കളിച്ചപ്പോള്‍ 10ലും സിന്ധുവിനായിരുന്നു വിജയം. നാല് തവണ മാത്രമാണ് ജപ്പാനീസ് താരം ജയിച്ചത്. 

ആദ്യ ഗെയിമില്‍ 5-3ന് മുന്നിലായിരുന്നു സിന്ധു. പിന്നാലെ 11-8നും ലീഡ് ചെയ്തു. തുടരെയുള്ള പിഴവുകള്‍ സിന്ധുവിന് വിനയായി. തുടര്‍ച്ചായി ആറ് പോയിന്റുകളാണ് സിന്ധുവിന് നഷ്ടമായത്. 14-18ന് യമഗുച്ചി മുന്നിലെത്തുകയും ചെയ്തു. വൈകാതെ 15-21ന് ഗെയിം സ്വന്തമാക്കി. 

രണ്ടാം ഗെയിമില്‍ ഒരുക്കല്‍ പോലും സിന്ധുവിന് നാലാം നമ്പറെ വെല്ലുവിളിക്കാനായില്ല. 9-12നും പിന്നാലെ 10-15ലേക്കും യമാഗുച്ചി ലീഡുയര്‍ത്തി. അവസാനങ്ങളില്‍ ചെറുത്ത് നില്‍ക്കാന്‍ ചെറിയ ശ്രമം നടത്തിയെങ്കിലും അധികം നീണ്ടുനിന്നില്ല, സിന്ധു തോല്‍വി സമ്മതിച്ചു.

Follow Us:
Download App:
  • android
  • ios