ഹൈദരാബാദ്: വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് പാക്കിസ്ഥാന്‍ കൈമാറിയത് സ്വാഗതം ചെയ്ത ടെന്നീസ് താരം സാനിയ മിര്‍സയ്ക്കെതിരെ പാക് ആരാധകരുടെ പ്രകോപനം. സാനിയക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പാക്കിസ്ഥാന്‍ ആരാധകര്‍ രംഗത്തെത്തി. ഇതേസമയം സാനിയയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

'വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് സ്വാഗതം. അഭിനന്ദ് ഞങ്ങളുടെ ഹീറോയാണ്. അഭിനന്ദ് കാണിച്ച ധൈര്യത്തെയും വിശ്വാസ്യതയെയും ഓര്‍ത്ത് രാജ്യം സല്യൂട്ട് ചെയ്യുന്നു' എന്നുമാണ് സാനിയ ഫേസ്‌ബുക്കില്‍ കുറിച്ചത്. ജയ്‌ഹിന്ദ് എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഇന്ത്യന്‍ പതാകയും സാനിയയുടെ ഫേസ്‌ബുക്ക് കുറിപ്പിലുണ്ടായിരുന്നു.