Asianet News MalayalamAsianet News Malayalam

പാരീസിലെ ആദ്യ സ്വർണം സ്വപ്നം കണ്ട് ഇന്ത്യ,നീരജ് ചോപ്രയുടെ ജാവലിൻ ത്രോ ഫൈനൽ ഇന്ന്; ഇന്ത്യൻ സമയം കാണാനുള്ള വഴികൾ

യോഗ്യതാറൗണ്ടിൽ 89.34 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്.

Paris Olympics 2024: When and Where to Watch Neeraj Chopra's Men's Javelin Throw Final, IST, Live Streaming
Author
First Published Aug 8, 2024, 7:41 AM IST | Last Updated Aug 8, 2024, 7:41 AM IST

പാരീസ്:വിനേഷ് ഫോഗട്ടിന്‍റെ മെഡല്‍ നഷ്ടത്തിന്‍റെ നിരാശ മറക്കാന്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകളുമായി ഒളിംപിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇന്നിറങ്ങുന്നു.ടോക്കിയോയില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താനാണ് നീരജ് ഇന്ന് പാരീസിലിറങ്ങുന്നത്. രാത്രി 11.55നണ് ജാവിൻ ത്രോ ഫൈനലിന് തുടക്കമാവുക. സ്പോര്‍ട്സ് 18 നെറ്റ്‌വർക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാവും.

യോഗ്യതാറൗണ്ടിൽ 89.34 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്.സീസണിൽ നീരജിന്‍റെ ഏറ്റവും മികച്ച പ്രകടനവും യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും ആയിരുന്നു ഇത്.നീരജ് അടക്കം 12 താരങ്ങളാണ് ഫൈനലില്‍ മത്സരിക്കുന്നത്.കരിയറിൽ ആദ്യമായി നീരജ് ഇന്ന് 90 മീറ്റർ മറികടക്കുമോ എന്നാണ് ഇന്ത്യൻ ആരാധകര്‍ ഉറ്റുനോക്കുന്നത്.

പാരീസില്‍ നാളെ നീരജ് സ്വര്‍ണം നേടിയാല്‍...!; ആരാധകര്‍ക്ക് വന്‍ ഓഫറുമായി റിഷഭ് പന്ത്

നീരജിനൊപ്പം ഫൈനലിൽ മത്സരിക്കുന്ന അഞ്ച് താരങ്ങൾ 90 മീറ്റിൽ അധികം ദൂരം കണ്ടെത്തിയവരാണ്.ചൊവ്വാഴ്ച നടന്ന യോഗ്യതാ റണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും നീരജിന്‍റേതായിരുന്നുവെന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.84 മീറ്ററായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടാന്‍ താണ്ടേണ്ട ദൂരം.

ഫൈനലില്‍ നീരജിന്‍റെ പ്രധാന എതിരാളികളികളാവുമെന്ന് കരുതുന്ന പാക് താരം അര്‍ഷാദ് നദീ(86.59), ജര്‍മനിയുടെ ജൂലിയൻ വെബ്ബര്‍ (87.76), കെനിയയുടെ ജൂലിയന്‍ യെഗോ (85.97), ലോക ഒന്നാം നമ്പര്‍ താരം ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാദ്‌ലെജ് (85.63), ഫിന്‍ലന്‍ഡിന്‍റെ ടോണി കെരാനന്‍ (85.27), ഗ്രനെഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്(88.63),ബ്രസീലിന്‍റെ ഡാ സില്‍വ ലൂയിസ് മൗറീഷ്യോ(85.91), മോള്‍ഡോവൊയുടെ ആന്‍ഡ്രിയാന്‍ മര്‍ദാറെ(84.13) എന്നിവര്‍ക്കൊപ്പം 84 മീറ്റര്‍ പിന്നിട്ടില്ലെങ്കിലും യോഗ്യതാ റൗണ്ടില്‍ മികച്ച ദൂരം പിന്നിട്ട ഫിന്‍ലന്‍ഡിന്‍റെ ഒലിവര്‍ ഹെലാന്‍ഡര്‍(83.81), ട്രിന്‍ബാൻഗോനിയുടെ കെഷോം വാല്‍ക്കോട്ട്(83.02), ഫിന്‍ലന്‍ഡിന്‍റെ ലാസി എറ്റെലെറ്റാലോ(82.91) എന്നിവരാണ് നീരജിനൊപ്പം ഇന്ന് നടക്കുന്ന മെഡല്‍ പോരാട്ടത്തിൽ മത്സരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios