പ്രധാനമന്ത്രിയുടെ വസതിയില്‍ താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് 

ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങളെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങുകളിലേക്ക് വിശിഷ്ടാതിഥികളായാണ് ക്ഷണം. ഇതിനൊപ്പം വസതിയില്‍ വച്ച് പ്രധാനമന്ത്രി താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.

Scroll to load tweet…
Scroll to load tweet…

ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഇക്കുറി ഒളിംപിക്‌സില്‍ പങ്കെടുത്തത്. ടോക്കിയോ ഒളിംപിക്‌സില്‍ മൂന്ന് മെഡല്‍ ഇതുവരെ ഇന്ത്യ ഉറപ്പാക്കി. ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളി നേടിയപ്പോള്‍ ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലം നേടി. ബോക്‌സിംഗില്‍ മെഡലുറപ്പിച്ച ലൊവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മറ്റൊരു താരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona