Asianet News MalayalamAsianet News Malayalam

പാരാലിംപിക്‌സ്: പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യ മെഡലുറപ്പിച്ചു, പ്രമോദ് ഭഗത് ഫൈനലില്‍

ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. സെമിയില്‍ തോറ്റ മനോജ് വെങ്കല പോരിന് ഇറങ്ങുന്നുണ്ട്.
 

Pramod Bhagat into the finals of Badminton
Author
Tokyo, First Published Sep 4, 2021, 10:21 AM IST

ടോക്യോ: പാരാലിംപിക്‌സ് പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യ മെഡലുറപ്പിച്ചു. എസ്എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത് ഫൈനലില്‍ കടക്കുകയായിരുന്നു. ജപ്പാന്‍ താരം ദയ്സുകി ഫുജിഹാരയെയാണ് പ്രമോദ് സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-11.21-16. 

ബ്രിട്ടന്റെ ഡാനിയേല്‍ ബെതെല്‍ ആണ് ഫൈനലില്‍ പ്രമോദിന്റെ എതിരാളി. ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. ഈ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് പ്രമോദ്. ബെതല്‍ രണ്ടാം സ്ഥാനത്തും.  സെമിയില്‍ തോറ്റ മനോജ് വെങ്കല പോരിന് ഇറങ്ങുന്നുണ്ട്.

ഇന്ന് രണ്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. ഷൂട്ടിംഗിലായിരുന്നു ഇരട്ട മെഡല്‍. 50 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്രാജ് അഥാന വെള്ളിയും നേടി. മനീഷിന് 218.2 പോയിന്റും സിംഗ്രാജ് 216.7 പോയിന്റുമാണ് ഉണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios