സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു ബുൾസിനെ തോൽപിച്ചാണ് ദബാംഗ് ഡൽഹി ഫൈനലിൽ എത്തിയത്

മുംബൈ: പ്രോ കബഡി ലീഗ് ഏഴാം സീസണിൽ ദബാംഗ് ഡൽഹി- ബംഗാൾ വാരിയേഴ്‌സ് കലാശപ്പോരാട്ടം. സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു ബുൾസിനെ തോൽപിച്ചാണ് ദബാംഗ് ഡൽഹി ഫൈനലിൽ എത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

മുപ്പത്തിയെട്ടിനെതിരെ 44 പോയിന്‍റിനായിരുന്നു ഡൽഹിയുടെ ജയം. 15 റെയ്ഡ് പോയിന്‍റ് നേടിയ നവീൻ കുമാറിന്‍റെ മികവിലാണ് ഡൽഹിയുടെ ജയം. അനിൽ കുമാറിന്‍റെ നാല് ടാക്കിൾ പോയിന്‍റും ജയത്തിൽ നിർണായകമായി.

രണ്ടാം സെമിയിൽ ബംഗാൾ വാരിയേഴ്‌സ് രണ്ട് പോയിന്റിന് യു മുംബയെ തോൽപിച്ചു. മുപ്പത്തിയഞ്ചിനെതിരെ 37 പോയിന്‍റിനായിരുന്നു ബംഗാൾ വാരിയേഴ്‌സിന്‍റെ ആവേശജയം. ആദ്യമായാണ് ബംഗാൾ പ്രോ കബഡി ലീഗിന്‍റെ ഫൈനലിൽ എത്തുന്നത്. ഫൈനൽ ശനിയാഴ്‌ച അഹമ്മദാബാദിൽ നടക്കും.