ഉച്ചതിരിഞ്ഞ് 3.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റേറഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

തിരുവനന്തപുരം: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പിവി സിന്ധുവിന് ഇന്ന് കേരളത്തിന്‍റെ ആദരം. ഉച്ചതിരിഞ്ഞ് 3.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റേറഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായി താരത്തെ വേദിയിലെത്തിക്കും. രാവിലെ 11 മണിക്ക് കേരള ഒളിംപിക് അസോസിയേഷന്‍റെ ആസ്ഥാന മന്ദിരവും പി.വി. സിന്ധു സന്ദര്‍ശിക്കും. ഇന്നലെ രാത്രി 9 മണിക്കാണ് ഹൈദരാബാദില്‍ നിന്നും അവര്‍ തിരുവനന്തപുരത്തെത്തിയത്. ഒളിംപിക്സില്‍ വെള്ളിമെഡൽ നേടിയ ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു ഇതിനു മുമ്പ് കേരളത്തിലെത്തിയത്.