Asianet News MalayalamAsianet News Malayalam

പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിന് സീസണിലെ ആദ്യ തോൽവി നൽകി

നന്ദഗോപാൽ സുബ്രഹ്മണ്യം വൈകിയാണ്‌ താളം കണ്ടെത്തിയത്‌. പക്ഷേ കാലിക്കറ്റിന്‌ അസ്വസ്ഥ നൽകാൻ നന്ദഗോപാലിന്‌ കഴിഞ്ഞു. ആക്രമാസക്തമായി അവർ കളിച്ചു. സാൻഡോവലിന്റെ ടു മെൻ ബ്ലോക്ക് നിര നിർണായകമായി. പ്രത്യാക്രമണ നീക്കങ്ങളിലൂടെ ജെറോമും സാൻഡോവലും മത്സരം അഞ്ചാം സെറ്റിലേക്കെത്തിച്ചു.

PVL 2023: Calicut Heroes registers first loss of the season gkc
Author
First Published Feb 21, 2023, 12:17 PM IST

ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗിന്‍റെ രണ്ടാം സീസണിൽ കാലിക്കറ്റ് ഹീറോസിന് സീസണിലെ ആദ്യ തോല്‍വി. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ആണ് കാലിക്കറ്റ് ഹീറോസിനെ വീഴ്ത്തി ഞെട്ടിച്ചത്. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ  നടന്ന അഞ്ച് സെറ്റ് ത്രില്ലറിൽ 15-13, 13-15, 15-13, 13-15, 15-11 എന്ന  സ്‌കോറിനാണ്‌ അഹമ്മദാബാദിന്‍റെ ജയം. മിന്നുന്ന പ്രകടനം പുറത്തെടുത്ത ഡാനിയൽ മൊതാസെദിയാണ്‌ കളിയിലെ താരം.

സൻഡോവൽ തുടക്കത്തിൽതന്നെ കരുത്തുറ്റ സ്പൈക്കുകളുമായി  ഉദ്ദേശ്യേം വ്യക്തമാക്കി.  മോഹൻ ഉക്രപാണ്ഡ്യൻ ആക്രമണനിരയെ സജ്ജമാക്കി. എന്നാൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ശാന്തമായി കളിച്ചു.  എൽഎം മനോജിനെയും ക്യാപ്റ്റൻ മുത്തുസാമി അപ്പാവു ജോഡിയെ കൊണ്ട്‌ അവർ  ഒപ്പത്തിനൊപ്പം പോരാടി.

നിരന്തരമായ ആക്രമണങ്ങളിലൂടെ ഡാനിയലും മനോജും കളി അഹമ്മദാബാദിന്‍റെ നിയന്ത്രണത്തിലാക്കി. എന്നാൽ ജെറോം വിനിത് മത്സരത്തിൽ തന്‍റെ കാലുറപ്പിക്കാൻ തുടങ്ങിയതോടെ കളി മാറി. കളത്തിൽ എതിരാളികൾക്ക്‌ മേൽ ജയം നേടി തുടങ്ങി. മുത്തുസാമിയുടെ മികവിൽ ഡാനിയൽ തകർപ്പൻ കളിയിലൂടെ അഹമ്മദാബാദിന്‌  നിയന്ത്രണം നേടിക്കൊടുത്തു.

പ്രൈം വോളിബോൾ ലീഗിൽ കൊൽക്കത്ത തണ്ടർബോൾട്ട്സിനെ വീഴ്ത്തി മുംബൈ മിറ്റിയോഴ്‌സ്

കാലിക്കറ്റ്‌ സെർവീസിലൂടെ അഹമ്മദാബാദിന്‌ സമ്മർദം ചെലുത്തി. അവർ ചെറുത്തുനിന്നു.  ഫോമിലായിരുന്ന അംഗമുത്തുവിനെ നിശബ്‌ദനാക്കാൻ  കാലിക്കറ്റിന്‌ കഴിഞ്ഞു. അഹമ്മദാബാദ്‌ ആൻഡ്രൂ കോഹൂട്ടിനെ കളത്തിലെത്തിച്ചു. ആ സാന്നിധ്യം  ഹൈദരാബാദിന്‌ കളിയിൽ ഉണർവ്‌ നൽകി. കളിയുടെ നിയന്ത്രണവും കിട്ടി.

നന്ദഗോപാൽ സുബ്രഹ്മണ്യം വൈകിയാണ്‌ താളം കണ്ടെത്തിയത്‌. പക്ഷേ കാലിക്കറ്റിന്‌ അസ്വസ്ഥ നൽകാൻ നന്ദഗോപാലിന്‌ കഴിഞ്ഞു. ആക്രമാസക്തമായി അവർ കളിച്ചു. സാൻഡോവലിന്റെ ടു മെൻ ബ്ലോക്ക് നിര നിർണായകമായി. പ്രത്യാക്രമണ നീക്കങ്ങളിലൂടെ ജെറോമും സാൻഡോവലും മത്സരം അഞ്ചാം സെറ്റിലേക്കെത്തിച്ചു.

 സാൻഡോവലും ജെറോമും അശ്വിനും കരുത്തുറ്റ സ്‌പൈക്കുകൾ തൊടുത്തതോടെ  കാലിക്കറ്റ്‌ അഹമ്മദാബാദിന്‌ മേൽ കടിഞ്ഞാൺ മുറുക്കി. എന്നാൽ മുത്തുസാമി, അംഗമുത്തുവിനെയും മനോജിനെയും ആക്രമണങ്ങൾക്ക്‌ സജ്ജമാക്കി കൊണ്ടിരുന്നതോടെ അഹമ്മദാബാദ്‌ കളിയിൽ പിടിച്ചുനിന്നു. കരുത്തുറ്റ ബ്ലോക്കുകളോടെ ഡാനിയൽ ഗെയിം അവസാനിപ്പിച്ചു, അഹമ്മദാബാദ് മത്സരം 3-2 ന് ജയിച്ച് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്‌തു.

Latest Videos
Follow Us:
Download App:
  • android
  • ios