പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തിൽ മുന്നിലുള്ളത്.

ചെസ് വിസ്മയം മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ .നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ, പ്രഗ്നാനന്ദ തോല്പിക്കുന്നത്. മുൻപ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ക്ലാസിക്കൽ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടം എന്നാണ് വിലയിരുത്തൽ.

മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിന്‍റുമായി പ്രഗ്നാനന്ദ ടൂർണമെന്‍റിൽ മുന്നിൽ എത്തി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസന്‍റെ ജന്മനാട് കൂടിയാണ് നോർവേ. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തിൽ മുന്നിലുള്ളത്.


വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ മോദി ഇന്ന് കന്യാകുമാരിയിലെത്തും, കനത്ത സുരക്ഷ, സന്ദർശകർക്ക് നിയന്ത്രണം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates