മിലാന്‍: എടിപി ടൂര്‍ ഫൈനല്‍സിലെ നിര്‍ണായക പോരാട്ടത്തില്‍ റോജര്‍ ഫെഡറര്‍ക്ക് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഫെഡറര്‍ , ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനിയെ നേരിട്ടുളള സെറ്റുകളില്‍ കീഴടക്കി. സ്കോര്‍  7-6 (2), 6-3. നിര്‍ണായക പോരാട്ടത്തില്‍ ഒറ്റ സെര്‍വ് പോലും നഷ്ടമാക്കാതെ 24 വിന്നറുകള്‍ പായിച്ചാണ് ഫെഡറര്‍ ജയിച്ചു കയറിയത്.

എടിപി ടൂര്‍ ഫൈനല്‍സില്‍ 2008നുശേഷം 16 തവണ മത്സരിച്ചതില്‍ ഒരു തവണ മാത്രമാണ് ഫെഡറര്‍ സെമി കാണാതെ പുറത്തായിട്ടുള്ളത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തോറ്റതോടെ സെമിയിലെത്തണമെങ്കില്‍ ഫെഡറര്‍ക്ക് വ്യാഴാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നൊവാക് ജോക്കോവിച്ചിനെ മറികടക്കണം. ആദ്യ മത്സരത്തിൽ ഡൊമിനിക് തീമിനോട് ഫെഡറര്‍ അപ്രതീക്ഷിതമായി തോറ്റിരുന്നു.

മറ്റൊരു മത്സരത്തിൽ നൊവാക് ജോക്കോവിച്ചും ഡൊമനിക് തീമും ഏറ്റുമുട്ടും. ഇരുവരും ആദ്യ മത്സരത്തിൽ ജയിച്ചിരുന്നു. ജോക്കോവിച്ച് രണ്ടാം സീഡും,തീം അഞ്ചാം സീഡുമാണ്