ദുബായ്: കരിയറിലെ 100ാം കിരീടം സ്വന്തമാാക്കി റോജര്‍ ഫെഡറര്‍. ദുബായ് ടെന്നിസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡറര്‍ നേട്ടം സ്വന്തമാക്കിയത്. 4-6 4-6 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. ഓസ്ട്രേല്രിയന്‍ ഓപ്പണില്‍ സിറ്റ്‌സിപാസിനോട് പരാജയപ്പെട്ടാണ് ഫെഡറര്‍ പുറത്തായത്. 

ജിമ്മി കോന്നോര്‍സിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ഫെഡറര്‍. 109 കിരീടങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.  ദുബായില്‍ ഫെഡററുടെ എട്ടാം കിരീടമാണിത്. 33ാം എടിപി കിരീടവും. 37 മത്സരത്തിലൊന്നാകെ ആറ് എയ്‌സുകള്‍ പായിച്ചു. രണ്ട് ബ്രേക്ക് പോയിന്റും നേടി.