Asianet News MalayalamAsianet News Malayalam

വിമ്പിൾഡൺ: ഇന്ത്യൻ സഖ്യത്തെ തോൽപ്പിച്ച് സാനിയ-ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിൽ

ആദ്യ സെറ്റ് അനായാസം ജയിച്ച സാനിയ-ബൊപ്പണ്ണ സഖ്യത്തിന് പക്ഷെ രണ്ടാം സെറ്റിൽ അങ്കിത റെയ്ന-രാമനാഥൻ സഖ്യത്തിൽ നിന്ന് ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്.

Sania Mirza and Bopanna defeat Ankita Raina, Ramanathan to enter Wimbledon 2nd round
Author
London, First Published Jul 2, 2021, 8:42 PM IST

ലണ്ടൺ: വിമ്പിൾഡൺ ടെന്നീസ് മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലെത്തി. ഇന്ത്യൻ ജോടിയായ അങ്കിത റെയ്ന-രാംകുമാർ രാമനാഥൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് സാനിയ-ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോർ 6-2-7-6.

ആദ്യ സെറ്റ് അനായാസം ജയിച്ച സാനിയ-ബൊപ്പണ്ണ സഖ്യത്തിന് പക്ഷെ രണ്ടാം സെറ്റിൽ അങ്കിത റെയ്ന-രാമനാഥൻ സഖ്യത്തിൽ നിന്ന് ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്.ഇന്ത്യൻ സഖ്യങ്ങൾ തമ്മിലുള്ള പോരാട്ടം ഒരു മണിക്കൂർ ഒമ്പത് മിനിറ്റ് നീണ്ടു.

നേരത്തെ വനിതാ ഡബിൾസിൽ ബെഥാനി മറ്റെക്കുമൊത്ത് സാനിയ രണ്ടാം റൗണ്ടിലെത്തിയിരുന്നു. വനിതാ വിഭാ​ഗം സിം​ഗിൾസിൽ ആര്യാന സബലെങ്ക, എലേന റൈബാക്കിന, ഓൺസ് ജബേർ, ലുഡ്മില സംസോനോവ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Follow Us:
Download App:
  • android
  • ios