ബെയ്ജിങ്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പി വി സിന്ധുവിന്റെ മോശം പ്രകടനം തുടരുന്നു. ലോക ചാംപ്യന്‍ഷിപ്പ് കിരീടം ചൂടിയ സിന്ധു ചൈന ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ലോകറാങ്കിങ്ങില്‍ 42ാം സ്ഥാനത്തുള്ള ചൈനീസ് തായ്‌പേയുടെ പൈ യു പൊ ആണ് സിന്ധവിനെ അട്ടിറിച്ചത്. സ്‌കോര്‍ 13-21, 21-18, 19-21. നേരത്തെ കോറിയ, ഡെന്‍മാര്‍ക് ഓപ്പണിലും സിന്ധു നേരത്തെ പുറത്തായിരുന്നു.

അതേസമയം മലയാളി താരം എച്ചഎസ് പ്രേണോയിയും ആദ്യ റൗണ്ടില്‍ മടങ്ങി. ഡെന്‍മാര്‍ക്കിന്റെ റസ്മാസ് ജെംകെയോടാണ് പ്രണോയ് പരാജയപ്പെട്ടത്. സ്‌കോര്‍ 17-21, 18-21. മിക്‌സ്ഡ് ഡബിള്‍സില്‍ സാത്വിക്‌സായ്‌രാജ്- അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു.