കോഴിക്കോട്: സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ തൃശ്ശൂരും പെൺകുട്ടികളുടെ വിഭാ​ഗത്തിൽ വയനാടും രണ്ടാം സ്ഥാനം നേടി. ഇരുവിഭാഗങ്ങളിലുമായി എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഷൂട്ടിങ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെപിയു അലി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. സിടി ഇൽയാസ്, പി ഷഫീഖ്, എസ് ശിവ ഷൺമുഖൻ, എഎം നൂറുദ്ദീന്‍ മുഹമ്മദ് എന്നിവർ സംസാരിച്ചു.