Asianet News MalayalamAsianet News Malayalam

സൂര്യജിത്തും ആന്‍സിയും വേഗമേറിയ താരങ്ങള്‍; ആന്‍സിക്ക് റെക്കോര്‍ഡ് ഡബിള്‍

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ആന്‍സി സ്വര്‍ണം നേടിയത്

State School Sports Meets 2019 Suryajith R K and Ancy Sojan Fastest
Author
Kannur, First Published Nov 17, 2019, 4:02 PM IST

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സൂര്യജിത്ത് ആര്‍ കെ വേഗരാജാവും അന്‍സി സോജന്‍ വേഗറാണിയും. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്എസ്‌എസിലെ ആന്‍സി സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎം എച്ച്എസ്എസിന്‍റെ താരമായ സൂര്യജിത്ത് ഫോട്ടോ ഷിനിഷിലൂടെയും വിജയിയായി.

സീനിയര്‍ പെണ്‍കുട്ടികളില്‍ 12.05 സെക്കന്‍റില്‍ റെക്കോര്‍ഡോടെ ഫിനിഷ് ചെയ്ത ആന്‍സി അനായാസമാണ് മുന്നിലെത്തിയത്. ഒളിംപ്യന്‍ ജിസ്‌ന മാത്യവിന്‍റെ(12.08) മീറ്റ് റെക്കോര്‍ഡ് ആന്‍സി മറികടന്നു. മീറ്റില്‍ ആന്‍സിയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ ലെംഗ്‌ജംപില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു ആന്‍സി. ആന്‍ ‌റോസ് ടോമി വെള്ളിയും പി ഡി അഞ്ജലി വെങ്കലവും നേടി.

സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിന്‍റെ താര ജി 12.96 സെക്കന്‍റില്‍ സ്വര്‍ണം നേടി. കോഴിക്കോട് പുല്ലൂരാംപാറയുടെ നിവേദ്യ ജെ എസ് രണ്ടാം സ്ഥാനത്തും തിരുവനന്തപുരം സായ്‌യുടെ സ്‌നേഹ ജേക്കബ് മൂന്നാമതും ഫിനിഷ് ചെയ്തു. 

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോട്ടയത്തിന്റെ സാന്ദ്രമോള്‍ സാബു സ്വര്‍ണം നേടി. പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസിന്‍റെ താരമാണ്. എറണാകുളത്തിന്‍റെ ഫിസ റഫീഖിന് വെള്ളിയും കോട്ടയത്തിന്‍റെ അലീന വര്‍ഗീസിന് വെങ്കലവും ലഭിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ മണിപ്പൂര്‍ കരുത്തിനെ മലയാളിക്കരുത്ത് മറികടന്നു. മലപ്പുറത്തിന്‍റെ മുഹമ്മദ് ഹനാനാണ് സ്വര്‍ണം. 
 

Follow Us:
Download App:
  • android
  • ios