ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡൽ ജേതാക്കളായ ജപ്പാന്‍ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.  

ക്വാലാലംപൂര്‍: അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്‍റില്‍ ജയത്തുടക്കത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡൽ ജേതാക്കളായ ജപ്പാന്‍ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. 

മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീമിൽ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷും അംഗമാണ്. സ്ഥിരം പരിശീലകന്‍റെ അഭാവവും ചില പ്രമുഖ താരങ്ങളുടെ പരിക്കും ഇന്ത്യക്ക് തിരിച്ചടിയായേക്കും.

കഴിഞ്ഞ തവണത്തെ അസ്ലന്‍ ഷാ കപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 1985, 1991, 1995, 2009, 2010 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. മലേഷ്യയിൽ ഇന്ത്യന്‍ സമയം വൈകീട്ട് നാലിന് കളി തുടങ്ങും. കാനഡ, തെക്കന്‍ കൊറിയ , മലേഷ്യ. ദക്ഷിണാഫ്രിക്ക മത്സരങ്ങളും ഇന്ന് നടക്കും.