Asianet News MalayalamAsianet News Malayalam

ഫിസിയോ പോലുമില്ലാതെ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തി! ഒരൊറ്റ അട്ടിമറിയില്‍ സുമിത് നാഗലിന്റെ പോക്കറ്റ് നിറഞ്ഞു

ടൂര്‍ണമെന്റിന് മുമ്പ് ബാങ്ക് അക്കൗണ്ടില്‍ ബാക്കിയുള്ളത് വെറും 81,500 രൂപ. മുന്നോട്ട് പോകാന്‍ ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു നഗലിന്. അഞ്ചുമാസം മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ നഗല്‍ പറഞ്ഞ വാക്കുകളാണിത്.

sumit nagal into australian open second round with great win
Author
First Published Jan 16, 2024, 8:24 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിലെ അട്ടിമറി ജയത്തോടെ ചരിത്രനേട്ടം മാത്രമല്ല, കൈ നിറയെ പണംകൂടിയാണ് ഇന്ത്യന്‍ താരം സുമിത് നഗല്‍ സ്വന്തമാക്കിയത്. കസാഖിസ്ഥാന്റെ അലക്‌സാണ്ടര്‍ ബുബ്ലിക്കിനെയാണ് അട്ടിമറിച്ചായിരുന്നു നഗലിന്റെ മുന്നേറ്റം. ഓസ്‌ട്രേലിന്‍ ഓപ്പണിന് മുമ്പ് താരം സാമ്പത്തികമായി ബുദ്ധിമുട്ടിയത് വാര്‍ത്തയായിരുന്നു. പരിശീലനത്തിനും മത്സരങ്ങള്‍ക്കുള്ള യാത്രയ്ക്കും ആവശ്യത്തിന് പണമില്ല. വലിയ സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തതിനാല്‍ ഫിസിയോതെറാപ്പിസ്റ്റ് പോലും ഇല്ലാതെയാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

ടൂര്‍ണമെന്റിന് മുമ്പ് ബാങ്ക് അക്കൗണ്ടില്‍ ബാക്കിയുള്ളത് വെറും 81,500 രൂപ. മുന്നോട്ട് പോകാന്‍ ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു നഗലിന്. അഞ്ചുമാസം മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ നഗല്‍ പറഞ്ഞ വാക്കുകളാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ഈ ജയത്തോടെ സുമിത് നഗലിന്റെ ജീവിതം മാറുകയാണ്. ആദ്യ റൗണ്ടില്‍ ലോക റാങ്കിംഗില്‍ ഇരുപത്തിയേഴാം സ്ഥാനത്തുള്ള അലക്‌സാണ്ടര്‍ ബുബ്ലിക്കിനെ അട്ടിമറിച്ചപ്പോള്‍ മാച്ച് ഫീസിലുടെ മാത്രം സുമിത് നാഗല്‍ ഉറപ്പിച്ചത് 65,85000 രൂപ.

6-4, 6-2, 7-6 എന്ന സ്‌കോറിനായിരുന്നു നഗലിന്റെ ചരിത്രവിജയം. ഗ്രാന്‍സ്ലാം ടെന്നിസില്‍ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം സീഡ് ചെയ്യപ്പെട്ട താരത്തെ തോല്‍പിക്കുന്നത്. 1989ല്‍ ഉള്‍പ്പടെ അഞ്ചുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നതാണ് സിംഗിള്‍സില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന നേട്ടം. 1984ല്‍ വിജയ് അമൃത്‌രാജും 1997, 2000 വര്‍ഷങ്ങളില്‍ ലിയാന്‍ഡര്‍ പേസും 2013 ല്‍ സോംദേവ് ദേവ്‌വര്‍മന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കളിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സില്‍ കളിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് നഗല്‍. ഡബിള്‍സില്‍ ഇന്ത്യയുടെ യുകി ഭാംബ്രി കളിക്കുന്നുണ്ട്. റോബിന്‍ ഹാസെയ്‌ക്കൊപ്പം കളിച്ച അദ്ദേഹം ആദ്യ റൗണ്ടില്‍ പുറത്താവുകയായിരുന്നു.

ഫിഫ ദ ബെസ്റ്റ് കഴിഞ്ഞു, ഇനി പുതിയ സീസണ്‍! മെസിയെ കാത്ത് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍
 

Follow Us:
Download App:
  • android
  • ios