ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ മിക്സഡ് ഡബിൾസ് സെമിയിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-അശ്വിനി-പൊന്നപ്പ സഖ്യത്തിന് സെമിയില്‍ തോല്‍വി. ടോപ് സീഡുകളായ ഡെക്കാപോള്‍-സാപ്സിറീ സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ തോല്‍വി. സ്കോര്‍ 20-22, 21-18, 12-21.

നേരത്തെ ഡബിൾസ് സെമിഫൈനലിൽ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യവും തോറ്റിരുന്നു. മലേഷ്യയുടെ ആരോൺ ചിയ-സോ വൂയ് യിക് സഖ്യമാണ് ഇന്ത്യൻ ജോ‍ഡിയെ നേരിട്ടുള്ള ഗെയ്മുകൾക്ക് തോല്‍പ്പിച്ചത്. സ്കോർ 2-18, 21-18.

ഡബിള്‍സിലും മിക്സിഡ് ഡ‍ബിള്‍സിലും തോറ്റതോടെ തായ്‌ലന്‍ഡ് ഓപ്പണിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.