Asianet News MalayalamAsianet News Malayalam

ഈ വിജയം ഇന്ത്യക്കാർക്ക് പ്രചോദനം, ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെ‍ഡല്‍ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. 

The Prime Minister congratulated Chanu on winning silver at the Tokyo Olympics
Author
Delhi, First Published Jul 24, 2021, 12:50 PM IST

ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണ്.  സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. 

ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെ‍ഡല്‍ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. 

ഭാരോദ്വഹന വേദിയിൽ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ഒളിംപിക് മെഡൽ ജേതാവ് കര്‍ണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇന്ന് മത്സരിക്കുന്ന മീരാബായ് ചാനു മികച്ച താരമാണ്. ഇന്ത്യൻ സംഘത്തിൽ വനിതാ പ്രാതിനിധ്യം കൂടുന്നതിൽ അഭിമാനമുണ്ടെന്നും സിഡ്നി ഒളിംപിക്‌സിൽ ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

അതേസമയം അമ്പെയ്‌ത്തിലെ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തെക്കന്‍ കൊറിയയോട് തോറ്റു. ഇന്ത്യക്കായി ദീപിക കുമാരിയും പ്രവീണ്‍ ജാദവുമാണ് മത്സരിച്ചത്. അതേസമയം ഒളിംപിക്‌സ് ബാഡ്‌മിന്‍ണ്‍ സിംഗിളില്‍ സായ് പ്രണീത് തോറ്റു. ഇസ്രയേലി താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios