ഗോൾഫിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അദിതി അശോകിന് നേരിയ വ്യത്യാസത്തിനാണ് വെങ്കലം നഷ്‌ടമായത്

ടോക്കിയോ: ഒളിംപിക്‌സ് ഗോള്‍ഫില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരം അദിതി അശോകിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോയിലെ അദിതിയുടെ മികവിനെയും നിശ്‌ചയാര്‍ഢ്യത്തെയും അഭിനന്ദിച്ച പ്രധാനമന്ത്രി ഭാവി മത്സരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ടോക്കിയോയില്‍ തലനാരിഴയ്‌ക്ക് മെഡല്‍ നഷ്‌ടമായ അദിതി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. 

Scroll to load tweet…

ഗോൾഫിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അദിതി അശോകിന് നേരിയ വ്യത്യാസത്തിനാണ് വെങ്കലം നഷ്‌ടമായത്. നാല് ദിവസം നീണ്ട മത്സരത്തിന്റെ അവസാന റൗണ്ടുവരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ഈ ബെംഗളൂരുകാരി. ലോക റാങ്കിംഗിലെ മുൻനിരക്കാരെയെല്ലാം അത്ഭുതപ്പെടുത്തിയ കൃത്യത. എന്നാല്‍ സ്വർണമണിഞ്ഞ അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരം നെല്ലി കോർഡയേക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിൽ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. 

സഡൺ ഡെത്ത് പ്ലേ ഓഫിലൂടെ വെള്ളിയും വെങ്കലവും നേടിയ ജപ്പാന്റെയും ന്യൂസിലൻഡിന്റെയും താരങ്ങളുമായുള്ള അദിതിയുടെ വ്യത്യാസം ഒറ്റ പോയിന്റ് മാത്രമാണ്. വനിതാ റാങ്കിംഗിലെ ഇരുന്നൂറാം സ്ഥാനക്കാരിയായാണ് അദിതി ടോക്കിയോ ഒളിംപിക്‌സിനെത്തിയത്. ഇതുകൊണ്ടുതന്നെ അദിതിയിൽ നിന്ന് ആരും വിസ്‌മയ പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇരുപത്തിമൂന്നുകാരി ഇന്ത്യൻ ഗോൾഫിന്റെ ഭാവി അടയാളപ്പെടുത്തി ടോക്കിയോയിൽ നിന്ന് മടങ്ങുകയാണ്. 

ഒളിംപിക്‌സ് ഗോൾഫ്: അദിതി അശോകിന് നിര്‍ഭാഗ്യം, ചരിത്ര മെഡല്‍ നഷ്‌ടം

ബ്രസീല്‍-സ്‌പെയ്‌ന്‍: ഒളിംപിക് പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം

മെസി പിഎസ്‌ജിയിലേക്ക്? അഭ്യൂഹങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി പുതിയ റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona