ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കി

ടോക്കിയോ: ദേശീയ കായിക ദിനത്തില്‍ ടോക്കിയോ പാരാലിംപിക്‌സില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തിൽ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കി. 19.91 മീറ്റര്‍ ദൂരത്തോടെ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് നേട്ടം.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…
Scroll to load tweet…

പുരുഷന്‍മാരുടെ ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെ നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 

Scroll to load tweet…

രാവിലെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂവിനോട് ഭവിന പരാജയപ്പെട്ടു. സ്‌കോര്‍ 11-7,11-5, 11-6. പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.

പാരാലിംപിക്‌സിലെ വെള്ളിത്തിളക്കം; നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona