Asianet News MalayalamAsianet News Malayalam

പാരാലിംപിക്‌സിലെ വെള്ളിത്തിളക്കം; നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പുരുഷന്മാരുടെ ഹൈജംപിൽ 2.06 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് നിഷാദ് വെള്ളി മെഡല്‍ നേടിയത്

PM Modi congratulate tokyo paralympics 2021 silver medal winner nishad kumar
Author
Delhi, First Published Aug 29, 2021, 6:05 PM IST

ദില്ലി: ടോക്കിയോ പാരാലിംപിക്‌സില്‍ ഹൈജംപില്‍ വെള്ളി നേടിയ നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ടോക്കിയോയിൽ നിന്ന് കൂടുതൽ സന്തോഷകരമായ വാർത്തകൾ വരുന്നു! പുരുഷന്മാരുടെ ഹൈജംപിൽ നിഷാദ് കുമാർ വെള്ളി മെഡൽ നേടിയതിൽ വലിയ സന്തോഷമുണ്ട്. മികച്ച പ്രതിഭയും സ്ഥിരോത്സാഹവും ഉള്ള അത്‌ലറ്റാണ് നിഷാദ്. അദേഹത്തിന് അഭിനന്ദനങ്ങൾ' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. 

2.06 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് നിഷാദ് വെള്ളി മെഡല്‍ നേടിയത്. ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 

നേരത്തെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂവിനോട് ഭവിന പരാജയപ്പെട്ടു. സ്‌കോര്‍ 11-7,11-5, 11-6. പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.

പാരാലിംപിക്‌സ്: ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജംപില്‍ നിഷാദ് കുമാറിന് വെള്ളി

ടോക്കിയോ പാരാലിംപിക്‌സ്: ഭവിന പട്ടേലിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios