Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിക്സിനിടെ ഞെട്ടിക്കുന്ന അപകടം; സൂപ്പര്‍താരം വലെന്റിനോ റോസി രക്ഷപ്പെട്ടത് തലനാരിഴക്ക്

ട്രാക്കിലൂടെ അതിവേഗം കുതിച്ചുപായുന്നതിനിടെ തൊട്ടു മുമ്പില്‍ പോകുകയായിരുന്ന ഫ്രാങ്കോ മോര്‍ബിഡില്ലിയുടെ ബൈക്കില്‍ തട്ടിയ വലെന്റിനോയുടെ ബൈക്ക് ട്രാക്ക് വീട്ട് തെറിച്ചുപോയി.

Valentino Rossi had a narrow escape after a collision between two other riders Austrian Grand Prix
Author
melbourne, First Published Aug 17, 2020, 3:47 PM IST

സിഡ്നി: ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിക്സിനിടെ നടന്ന ഞെട്ടിപ്പിക്കുന്ന അപകടത്തില്‍ മോട്ടോ ജിപിയുടെ സൂപ്പര്‍താരം വലെന്റിനോ റോസി തലനാരിക്ഷക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് റോസിയുടെ ബൈക്ക് സഹതാരത്തിന്റെ ബൈക്കിലിടിച്ച് അപകടം നടന്നത്. അപകടദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ട്രാക്കിലൂടെ അതിവേഗം കുതിച്ചുപായുന്നതിനിടെ തൊട്ടു മുമ്പില്‍ പോകുകയായിരുന്ന ഫ്രാങ്കോ മോര്‍ബിഡില്ലിയുടെ ബൈക്കില്‍ തട്ടിയ വലെന്റിനോയുടെ ബൈക്ക് ട്രാക്ക് വീട്ട് തെറിച്ചുപോയി. ബൈക്കില്‍ നിന്ന് തെറിച്ചുവീണ വലെന്റിനോ ട്രാക്കിന് പുറത്തേക്ക് തെറിച്ചുവീണു. ഇതിനിടെ നിരവധി തവണ കരണം മറിഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് വീണ്ടും ട്രാക്കിലേക്ക് തെറിച്ചുവീണ് മറ്റ് റൈഡര്‍മാര്‍ക്കും ഭീഷണിയാവുകയും ചെയ്തു.  300 കിലോമീറ്ററിലേറെ വേഗത്തില്‍ പോകുമ്പോഴായിരുന്നു അപകടം. ഞെട്ടിക്കുന്ന അപകടത്തെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു.

പിന്നീട് മത്സരം വീണ്ടും നടത്തിയപ്പോള്‍ അഞ്ചാമത് ഫിനിഷ് ചെയ്ത് വലെന്റിനോ കരുത്തുകാട്ടുകയും ചെയ്തു. ഡ്യുക്കാറ്റിയുടെ അന്ദ്രെ ഡോവിയോസ്കോ ആണ് മത്സരം ജയിച്ചത്. സുസുകിയുടെ ജോണ്‍ മിര്‍ രണ്ടാമതും പ്രമാക്ക് റേസിംഗിന്റെ ജാക് മില്ലര്‍ മൂന്നാം സ്ഥാനത്തുമെത്തി.

Follow Us:
Download App:
  • android
  • ios