Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ക്ക് ഭരണകൂടത്തെ ഭയമാണോ', ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ മഹാ മൗനത്തിനെതിരെ വിനേഷ് ഫോഗട്ട്

നമുക്ക് വലിയ കായികതാരങ്ങളില്ലാതെയല്ല, അമേരിക്കയില്‍ നടന്ന ബ്ലാക്ക് ലിവ്സ് മാസ്റ്റര്‍ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരാണ് അവര്‍. അവരുടെ അത്രപോലും പിന്തുണ ഞങ്ങള്‍ അര്‍ഹിക്കുന്നില്ലെ.

Vinesh Phogat Questions Silence of Indian cricketers on protest of Wrestling players gkc
Author
First Published Apr 28, 2023, 5:05 PM IST

ദില്ലി:ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരായ മീ ടൂ പരാതികളില്‍ കേസെടുക്കാന്‍ തയാറാവാത്ത പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ നടത്തുന്ന സമരത്തെക്കുറിച്ച് മൗനം പാലിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. രാജ്യം മുഴവന്‍ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുമ്പോഴും ഒറ്റ ക്രിക്കറ്റ് താരം പോലും ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തുവന്നില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ഞങ്ങളെ പിന്തുണച്ച് സംസാരിക്കണമെന്നല്ല പറയുന്നത്, നിഷ്പക്ഷമായെങ്കിലും നിങ്ങള്‍ക്ക് ഒരു അഭിപ്രായം പറയാമല്ലോ, ആര് ഭരിച്ചാലും കായിക താരങ്ങള്‍ക്ക് നീതി കിട്ടണമെന്നൊരു സന്ദേശമെങ്കിലും നല്‍കാമല്ലോ. ഇതാണ് എന്നെ വേദനിപ്പിക്കുന്നത്, അത് ക്രിക്കറ്റ് താരങ്ങളായാലും, ബാഡ്മിന്‍റണ്‍, അത്‌ലറ്റിക്സ്, ബോക്സിംഗ് താരങ്ങളായാലും ഒരു പ്രതികരണം പോലുമില്ല.

നമുക്ക് വലിയ കായികതാരങ്ങളില്ലാതെയല്ല, അമേരിക്കയില്‍ നടന്ന ബ്ലാക്ക് ലിവ്സ് മാസ്റ്റര്‍ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരാണ് അവര്‍. അവരുടെ അത്രപോലും പിന്തുണ ഞങ്ങള്‍ അര്‍ഹിക്കുന്നില്ലെ. അവരെന്തിനെ ആണ് ഭയക്കുന്നത്, അവര്‍ക്ക് ലഭിക്കുന്ന പരസ്യക്കരാറുകള്‍ നഷ്ടമാകുമെന്നാണോ. പ്രതിഷേധിക്കുന്ന താരങ്ങളോട് ബന്ധപ്പെടാന്‍ അവര്‍ ഭയപ്പടെുകയാണ്, അതാണ് എന്നെ വേദനിപ്പിക്കുന്നത്-വിനേഷ് ഫോഗട്ട് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞങ്ങള്‍ രാജ്യത്തിനായി നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഈ ക്രിക്കറ്റ് താരങ്ങല്‍ അഭിനന്ദന സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യാറുണ്ട്. ഇപ്പോഴെന്താണ് പറ്റിയത്. നിങ്ങള്‍ക്ക് ഭരണകൂടത്തെ ഭയമാണോ എന്നും വിനേഷ് ചോദിച്ചു. വിനേഷിന്‍റെ രൂക്ഷമായ പ്രതികരണത്തിന് പിന്നാലെ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ് എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു. അതേസമയം, ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ  നടത്തുന്ന സമരം ആറാം ദിവസവും തുടരുകയാണ്.ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios