Asianet News MalayalamAsianet News Malayalam

വിനേഷ് ഫോഗട്ടിൻ്റെ നിർണായക നീക്കം: ആശുപത്രി വിട്ടതിന് പിന്നാലെ കായിക ത‍ർക്ക പരിഹാര കോടതിയെ സമീപിച്ചു

കായിക തർക്ക പരിഹാര കോടതിയെ സമീപിച്ച അവർ തനിക്ക് വെള്ളി മെഡൽ നൽകണമെന്ന ആവശ്യമാണ് ഉന്നയിച്ചത്

vinesh phogat sports dispute redressal court against disqualification
Author
First Published Aug 7, 2024, 11:47 PM IST | Last Updated Aug 7, 2024, 11:59 PM IST

ദില്ലി: ഒളിംപിക്സ് 50 കിലോ ഗുസ്തി മത്സരത്തിൽ ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് കായിക കോടതിയെ സമീപിച്ചു. കായിക തർക്ക പരിഹാര കോടതിയെ സമീപിച്ച അവർ തനിക്ക് വെള്ളി മെഡൽ നൽകണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കും. ഉത്തരവ് വിനേഷിന് അനുകൂലമാണെങ്കിൽ വെള്ളി മെഡൽ പങ്കിടും. 

പാരീസ് ഒളിംപിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ കടന്നശേഷമാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. മറ്റെല്ലാ മത്സരങ്ങളിലും ഭാര പരിശോധനയിൽ വിജയിച്ചതിനാൽ തനിക്ക് വെള്ളി മെഡലിന് അ‍ർഹതയുണ്ടെന്ന് താരം വാദിക്കുന്നു. ഈ വാദത്തെ പിന്തുണച്ച് ഇതിനോടകം അന്താരാഷ്ട്ര തലത്തിൽ തന്നെ കായിക താരങ്ങളടക്കം രംഗത്ത് വന്നിട്ടുണ്ട്.

അതിനിടെ താരത്തിന് രാജ്യത്തും വലിയ പിന്തുണയാണ് ലഭിച്ചത്. താരത്തെ പിന്തുണച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും പ്രതിപക്ഷ നേതാവുമടക്കം എല്ലാവരും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷമഘട്ടത്തിൽ രാജ്യം ഒപ്പമുണ്ടെന്നാണ് ദ്രൗപതി മുർമുവും മോദിയും രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചത്. അമിത് ഷാ, പ്രിയങ്ക ഗാന്ധി, സാക്ഷി മാലിക്ക്, സച്ചിൻ തെൻഡുൽക്കർ. തുടങ്ങി രാഷ്ട്രീയ, കായിക, സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം ഫോഗട്ടിനെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

വിനേഷ് ഫോ​ഗട്ടിനെ ഒളിംപിക്സിൽ അയോഗ്യയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. നാളെയും പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചേക്കും. ഇന്ന് കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ദേശീയ ഗുസ്തി ഫെഡറേഷൻ സംഭവത്തിൽ അന്വേഷണം തുടങ്ങി. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കെതിരെയാണ് അന്വേഷണം. പിഴവ് വിനേഷ് ഫോഗട്ടിന്റെ ഭാഗത്തല്ല മറിച്ച് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കാണ് സംഭവിച്ചതെന്നാണ് എഎപി ആരോപിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios