റോം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകമൊട്ടുക്ക് ജനങ്ങളൊന്നാകെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോയികൊണ്ടിരിക്കുകയാണ്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരമാവധി സമയം വീടുകളില്‍ത്തന്നെ കഴിയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ഇറ്റലിയിലാണ്.  

സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ആളുകള്‍ പുറത്തുപോലും ഇറങ്ങുന്നില്ല. വീടുകളിലും ഫ്‌ളാറ്റുകളിലും കഴിഞ്ഞുകൂടുന്നു. മുഴുവന്‍ സമയവും വീട്ടില്‍തന്നെ കഴിച്ചുകൂടുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. സമയം കളയുന്നതിനായി പല വിനോദങ്ങളിലും ആളുകള്‍ ഏര്‍പ്പെടുന്നുണ്ട്. 

അങ്ങനെയൊന്നാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇറ്റലിയിലെ ഒരു ഫ്‌ളാറ്റില്‍ ടെന്നിസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...