ഇന്ത്യയുടെ ജയമുറപ്പിച്ചതും ഈ ഗോളായിരുന്നു. ബ്രിട്ടണ്‍ അവസാന നിമിഷങ്ങളില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇന്ത്യ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടുന്നത്. 

ടോക്യോ: ഒളിംപിക് ഹോക്കിയില്‍ ബ്രിട്ടണെതിരെ തകര്‍പ്പന്‍ ഗോളുമായി ഇന്ത്യന്‍ താരം ഹാര്‍ദിക് സിംഗ്. 57-ാം മിനിറ്റിലാണ് ആരാധകര്‍ ഏറ്റെടുത്ത ഗോള്‍ പിറന്നത്. ഇന്ത്യയുടെ ജയമുറപ്പിച്ചതും ഈ ഗോളായിരുന്നു. ബ്രിട്ടണ്‍ അവസാന നിമിഷങ്ങളില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇന്ത്യ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടുന്നത്.

ഇന്ത്യയുടെ ഗോള്‍മുഖത്ത് നിന്നും പന്ത് കിട്ടിയത് നീലകണ്ഠ ശര്‍മയ്ക്ക്. ശര്‍മയുടെ പാസ് ഹാര്‍ദിക്കിന്. ഇന്ത്യയുടെ കൗണ്ടര്‍ അറ്റാക്ക് പ്രതിരോധിക്കാന്‍ അഞ്ച് ബ്രിട്ടീഷ് താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ സോളോ റണ്ണിന് മറുപടി നല്‍കാനായില്ല. പ്രതിരോധ താരങ്ങളെ കബളിച്ച് തൊടുത്ത ആദ്യ ഷോട്ട് ബ്രിട്ടീഷ് ഗോള്‍ കീപ്പര്‍ ഒല്ലി പെയ്‌നെ തടുത്തിട്ടു. എന്നാല്‍ റീബൗണ്ട് ചെയ്തുവന്ന പന്തില്‍ ഹാര്‍ദിക് വല കുലുക്കി. ഗോളിന്റ വീഡിയോ കാണാം...

Scroll to load tweet…