Asianet News MalayalamAsianet News Malayalam

ടോക്കിയോയില്‍ നാളെ ട്രാക്കുണരും; ആകാംക്ഷ ബോള്‍ട്ടിന്‍റെ പിന്‍ഗാമിയില്‍; വനിതകളിലും സ്റ്റാര്‍ പോരാട്ടം

ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ പിൻഗാമി ആരെന്നറിയാനാണ് കായിക ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്

Who will be Usain Bolts successor in Tokyo Olympics 2020
Author
Tokyo, First Published Jul 29, 2021, 11:06 AM IST
  • Facebook
  • Twitter
  • Whatsapp

ടോക്കിയോ: ഒളിംപിക്‌സിന്റെ മുഖ്യ ആകർഷണമായ അത്‍ലറ്റിക്‌സിന് നാളെ തുടക്കമാവും. പുലർച്ചെ 5.30ന് വനിതകളുടെ 100 മീറ്റർ ഹീറ്റ്സോടെയാണ് ട്രാക്കിൽ വെടിയൊച്ച മുഴങ്ങുക. 

ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ പിൻഗാമി ആരെന്നറിയാനാണ് കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അമേരിക്കയുടെ ബ്രോമൽ, റൂണി ബേക്കർ, ദക്ഷിണാഫ്രിക്കയുടെ സിംബെയ്ൻ എന്നിവരാണ് ശ്രദ്ധാകേന്ദ്രങ്ങൾ. വനിതകളിൽ മൂന്നാം സ്വർണം ലക്ഷ്യമിട്ട് ഷെല്ലി ആൻ ഫ്രേസർ എത്തുമ്പോള്‍ വെല്ലുവിളിയുമായി എലെയ്ൻ തോംസണും ഷെറീക്ക ജാക്‌സണുമുണ്ട്. മൂന്ന് പേരും ജമൈക്കൻ താരങ്ങളാണ്. ട്രാക്കിലും ഫീൽഡിലുമായി 48 ഇനങ്ങളിലായി ആകെ 2038 താരങ്ങള്‍ മത്സരിക്കും. 

ടോക്കിയോയില്‍ ഇന്ത്യക്ക് ശുഭദിനം

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ശുഭ വാര്‍ത്തകളുടെ ദിനമാണിന്ന്. ബോക്‌സിംഗ് ഹെവിവെയ്റ്റ് (91 കിലോ ഗ്രാം) വിഭാഗത്തില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജമൈക്കന്‍ താരം റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തോല്‍പിച്ചാണ് സതീഷിന്‍റെ മുന്നേറ്റം. അടുത്ത മത്സരം ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം. 

പുരുഷ ഹോക്കിയിൽ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് മറ്റൊരു വാര്‍ത്ത. നിലവിലെ ചാംപ്യന്മാരായ അര്‍ജന്‍റീനയെ 3-1ന് തകര്‍ത്ത് ഇന്ത്യ മൂന്നാം ജയം നേടി. അവസാന പ്രീ ക്വാര്‍ട്ടറിൽ രണ്ട് ഗോള്‍ നേടി ജയമുറപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ടീം. വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹര്‍മന്‍പ്രീത് എന്നിവര്‍ ലക്ഷ്യം കണ്ടു. അതേസമയം ബാഡ്‌മിന്റണിൽ പി വി സിന്ധുവും ക്വാർട്ടറിലെത്തി. ഡെൻമാർക്ക് താരം മിയയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് മുന്നേറ്റം. സ്‌കോര്‍: 21-15, 21-13. 

പുരുഷ അമ്പെയ്‌ത്തിലെ വ്യക്തിഗത ഇനത്തില്‍ വന്‍ അട്ടിമറിയുമായി ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ട് ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ദക്ഷിണ കൊറിയയുടെ ഓ ജിന്‍-ഹ്യെക്, അതാനുവിന് മുന്നില്‍ 5-6ന് കീഴടങ്ങി. 

താലിബാനെ പേടിച്ച് പലായനം, എത്തിനില്‍ക്കുന്നത് ഒളിംപിക്‌സില്‍; ലോകത്തെ പ്രചോദിപ്പിച്ച് സൈക്ലിംഗ് താരം മസൂമ

ആരാണീ കുഞ്ഞു മീരാബായി ചനു; അനുകരണ വീഡിയോയിലെ മൂന്ന് വയസുകാരി ഇവിടുണ്ട്

പുരുഷ അമ്പെയ്ത്ത്: വന്‍ അട്ടിമറിയുമായി അതാനു ദാസ്, പുറത്തായത് ലണ്ടന്‍ ഒളിംപിക്‌സിലെ സ്വര്‍ണ ജേതാവ്

Who will be Usain Bolts successor in Tokyo Olympics 2020

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios