തന്‍റെ ഏറ്റവും മികച്ച പ്രകടനത്തിന്‍റെ അടുത്തെങ്ങുമെത്താനാവാതെ പോയ നീരജ് ആദ്യ ശ്രമത്തില്‍ 83.65 മിറ്റര്‍ ദൂരം താണ്ടി മികച്ച തുടക്കമാണിട്ടത്.

ടോക്കിയോ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്രക്ക് മെഡലില്ലാതെ മടക്കം. തന്‍റെ മികച്ച ദൂരം കണ്ടെത്താനാവാതിരുന്ന നീരജ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം 86.27 മീറ്റര്‍ ദൂരം താണ്ടി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യയുടെ സച്ചിന്‍ യാദവ് ഞെട്ടിച്ചു.

നീരജിനും അര്‍ഷാദ് നദീമിനും നിരാശ

തന്‍റെ നാലാം ശ്രമത്തില്‍ തന്നെ 88.16 മീറ്റര്‍ ദൂരം താണ്ടിയ ട്രിൻബാഗോയുടെ കെഷോം വാല്‍ക്കോട്ട് ആണ് സ്വര്‍ണം നേടിയത്. 87.38 മീറ്റര്‍ ദൂരം പിന്നിട്ട ഗ്രനഡയുടെ ആന്‍ഡേഴ്സൺ പീറ്റേഴ്സ് വെള്ളി നേടിയപ്പോള്‍ 86.67 മീറ്റര്‍ പിന്നിട്ട അമേരിക്കയുടെ കര്‍ട്ടിസ് തോംപ്സണ്‍ വെങ്കലം നേടി. തന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ 86.27 മീറ്റര്‍ ദൂരം പിന്നിട്ട ഇന്ത്യയുടെ സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഞെട്ടിച്ചു. തന്‍റെ ഏറ്റവും മികച്ച പ്രകടനത്തിന്‍റെ അടുത്തെങ്ങുമെത്താനാവാതെ പോയ നീരജ് ആദ്യ ശ്രമത്തില്‍ 83.65 മിറ്റര്‍ ദൂരം താണ്ടി മികച്ച തുടക്കമാണിട്ടത്. 

Scroll to load tweet…

രണ്ടാം ശ്രമത്തില്‍ 84.03 മീറ്റര്‍ പിന്നിട്ട് നീരജ് പ്രതീക്ഷ നല്‍കി. എന്നാല്‍ നീരജിന്‍റെ മൂന്നാം ശ്രമം ഫൗളായി. നാലാം ശ്രമത്തില്‍ 82.86 മീറ്റര്‍ മറികടക്കാനെ നീരജിനായുള്ളു. അഞ്ചാം ശ്രമം വീണ്ടും ഫൗളായി. പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒളിംപിക് ചാമ്പ്യൻ പാകിസ്ഥാന്‍റെ അര്‍ഷാദ് നദീമിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക