Asianet News MalayalamAsianet News Malayalam

ബ്രിജ് ഭൂഷണെതിരെ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷക്ക് പരാതി നല്‍കി ഗുസ്തി താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ പിരിച്ച് വിടണമെന്നും ഫെഡറേഷന്‍റെ ദൈനം ദിന പ്രവർത്തനം നിയന്ത്രിക്കാൻ സമിതി രൂപീകരിക്കണമെന്നും ഗുസ്തി താരങ്ങൾ പരാതിയിൽ പറയുന്നു. അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനായി ബ്രിജ് ഭൂഷണ്‍ സിംഗ് ഉച്ചക്ക് 12ന് വിളിച്ച വാര്‍ത്താ സമ്മേളനം വൈകിട്ട് നാലു മണിയിലേക്ക് മാറ്റി.

Wrestlers writes complaint to Olympic Association against WFI President Brij Bhushan
Author
First Published Jan 20, 2023, 1:33 PM IST

ദില്ലി: ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ  ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയ്ക്ക് പരാതി നൽകി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്, ബജ് റംഗ് പൂനിയ, സാക്ഷി മാലിക്, രവി ദഹിയ, ദീപക് പൂനിയ എന്നിവരാണ് ബ്രിജ് ഭൂഷണെതിരെ പി ടി ഉഷക്ക് പരാതി നൽകിയത് ലൈംഗിക ആരോപണം ഉൾപ്പെടെ അന്വേഷിക്കാൻ അടിയന്തരമായി സമിതി രൂപീകരിക്കണമെന്നും റെസ്‌ലിംഗ് സോസിയേഷൻ പ്രസിഡന്‍റ് സ്ഥാനം ബ്രിജ് ഭൂഷണ്‍ ഉടന്‍ രാജിവെയ്ക്കണമെന്നും താരങ്ങള്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുസ്തി ഫെഡറേഷന്‍ പിരിച്ച് വിടണമെന്നും ഫെഡറേഷന്‍റെ ദൈനം ദിന പ്രവർത്തനം നിയന്ത്രിക്കാൻ സമിതി രൂപീകരിക്കണമെന്നും ഗുസ്തി താരങ്ങൾ പരാതിയിൽ പറയുന്നു. വിനേഷ് ഫോഗട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവരാണ് പരാതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനായി ബ്രിജ് ഭൂഷണ്‍ സിംഗ് ഉച്ചക്ക് 12ന് വിളിച്ച വാര്‍ത്താ സമ്മേളനം വൈകിട്ട് നാലു മണിയിലേക്ക് മാറ്റി.Wrestlers writes complaint to Olympic Association against WFI President Brij Bhushan

ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം ഇന്നും തുടരുകയാണ്. പ്രതിഷേധിക്കുന്ന താരങ്ങളുമായി കായിക മന്ത്രാലയം ഇന്നലെയും ഇന്നും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബ്രജ് ഭൂഷന്‍റെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്ന നിലപാടില്‍ താരങ്ങള്‍ ഉറച്ചു നില്‍ക്കുകയാണ്. അതിനിടെ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ബോക്സിംഗ് താരം വിജേന്ദര്‍ സിംഗും ഇന്ന് പ്രതിഷേധിക്കുന്ന താരങ്ങളെ കാണാനെത്തിയിരുന്നു. അതിനിടെ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ  ബ്രിജ് ഭൂഷൺ സിങ് ഗുസ്തി താരത്തെ പൊതുവേദിയില്‍ വെച്ച് തല്ലുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ റാഞ്ചിയില്‍ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

Follow Us:
Download App:
  • android
  • ios