ഇതിനിടെ നടനും, മുന്‍ എംപിയുമായ മിഥുന്‍ ചക്രവര്‍ത്തിയും ബിജെപിയിലേക്ക് നീങ്ങുകയാണ്. നാളെ പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിക്കൊപ്പം  മിഥുന്‍ ചക്രവര്‍ത്തി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമെന്ന് ബിജപി ബംഗാള്‍ ഘടകം അറിയിച്ചു.

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിനേഷ് ത്രിവേദി പാര്‍ട്ടി വിട്ടു. തൃണമൂൽ വിട്ട ദിനേഷ് ത്രിവേദി ദില്ലിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. 

ഇതിനിടെ നടനും, മുന്‍ എംപിയുമായ മിഥുന്‍ ചക്രവര്‍ത്തിയും ബിജെപിയിലേക്ക് നീങ്ങുകയാണ്. നാളെ പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിക്കൊപ്പം മിഥുന്‍ ചക്രവര്‍ത്തി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമെന്ന് ബിജപി ബംഗാള്‍ ഘടകം അറിയിച്ചു.

ബംഗാളിൽ നിന്ന് മൂന്ന് വട്ടം രാജ്യസഭയിലെത്തിയ ദിനേഷ് ത്രിവേദി ഫെബ്രുവരി പന്ത്രണ്ടിനാണ് സഭയിൽ നിന്ന് രാജി വച്ചത്.