പാല: പാലാ ഉപതെരഞ്ഞടുപ്പിലെ വോട്ടെണ്ണൽ നാളെ. പാലാ കാർമൽ സ്കൂളിൽ വച്ചാണ് വോട്ടെണ്ണൽ. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാം. വാശിയേറിയ പോരാട്ടം നടക്കുന്ന പാലായിൽ യുഡിഎഫ് , എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ തമ്മിലാണ് പ്രധാന മത്സരം. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായിൽ രേഖപ്പെടുത്തിയത്. 14 റൗണ്ടുകളായാണ് വോട്ടെണ്ണൽ.