Asianet News MalayalamAsianet News Malayalam

ജോയ് എബ്രഹാമിനുള്ള മറുപടി യുഡിഎഫ് നൽകുമെന്ന് ജോസ് കെ മാണി

ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ട് എന്നായിരുന്നു പി ജെ ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാമിന്റെ പ്രസ്താവന. 

Jose K Mani's responses controversial statement of Joy Abraham
Author
Kottayam, First Published Sep 24, 2019, 12:29 AM IST

കോട്ടയം: പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജോസ് കെ മാണി. ആര് എന്ത് പറഞ്ഞാലും യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ ബാധിക്കില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്ന് പി ജെ ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാമിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിക്കെതിരായ പരാമർശമാണ് ജോയ് എബ്രഹാം ഉന്നയിച്ചിരിക്കുന്നത്. ഇത് വെറും പാർട്ടി പ്രശ്നമല്ല.യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 

ജോയ് എബ്രഹാമിന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് ദിനത്തിലും യുഡിഎഫിലെ പ്രശ്നങ്ങളുടെ പ്രതിഫലനമായിരുന്നു. ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. ഇതേത്തുടര്‍ന്ന് വിമര്‍ശനവും വിശദീകരണവും ന്യായീകരണവുമൊക്കെയായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജോയി എബ്രഹാമിന്റെ പരാമർശത്തിൽ പി ജെ ജോസഫിനെ അതൃപ്തി അറിയിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ജോയ് എബ്രഹാമിന്റെ പ്രസ്താവന അനവസരത്തിലെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.യുഡിഎഫ്‌ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും യുഡിഎഫിൽ പരാതി നൽകുമെന്നും സ്റ്റീഫൻ പറഞ്ഞു. വോട്ട് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാകാം പ്രസ്താവന. കൂടുതൽ പ്രതികരണത്തിനില്ലെന്നും യുഡിഎഫ് നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Follow Us:
Download App:
  • android
  • ios