പാലാ: ഭരണ നേട്ടം കൊണ്ട് പാലായിൽ ജയിക്കാമെന്ന വിശ്വാസം ഇടതുമുന്നണിക്ക് ഇല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പിണറായിക്ക് അവകാശപ്പെടാൻ നേട്ടങ്ങളില്ലെന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂന്നിലൊന്ന് പോലും ആയിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പാലായിൽ പറഞ്ഞു. 

വിശ്വാസികളെ വഞ്ചിച്ച സർക്കാരാണിതെന്ന് ആരോപിച്ച ഉമ്മൻ ചാണ്ടി പിണറായി വിജയന് ഉദ്ദേശ ശുദ്ധിയില്ലെന്നും ആരോപിച്ചു. യു‍ഡിഎഫിലെ വിള്ളൽ മുതലെടുക്കാമെന്ന വ്യാമോഹം സിപിഎമ്മിന് വേണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.