കോട്ടയം: പാലാഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സംഭവിച്ചത് ഞെട്ടിക്കുന്ന തോല്‍വിയെന്ന് വിഎം സുധീരന്‍. വന്‍ തിരിച്ചടിയാണ് നേരിട്ടതെന്നും യുഡിഎഫ് നേതാക്കളുടെ മനോഭാവം മാറണമെന്നും അദ്ദേഹം പ്രതികരിച്ചു. 

'ഏവരെയും ഞെട്ടിക്കുന്ന ഒരു ഫലമാണ് ഉണ്ടായത്. ഇടതുപക്ഷജനാധിപത്യമുന്നണിപോലും ആത്മവിശ്വാസത്തോടെയായിരുന്നില്ല മുന്നോട്ട് പോയത്. ഈ പരാജയം എങ്ങനെ സംഭവിച്ചു എന്നതില്‍ സത്യസന്ധമായ പരിശോധന ആവശ്യമാണ്. യുഡിഎഫ് നേതൃത്വത്തിന് ജനങ്ങള്‍ നല്‍കിയ താക്കീതാണിത്. യുഡിഫ്  രാഷ്ട്രീയ നേതൃത്വത്തിന്‍റെ മൈന്‍ഡ് സെറ്റില്‍ മാറ്റം ഉണ്ടാകേണ്ട ആവശ്യകതയാണ് സത്യമായ സന്ദേശത്തിലൂടെ ജനങ്ങള്‍ നല്‍കിയതെന്നും സുധീരന്‍ പ്രതികരിച്ചു.