Asianet News MalayalamAsianet News Malayalam

പിണറായി വിരുദ്ധ വികാരം ഉയര്‍ത്തി പാലയില്‍ യുഡിഎഫ് പ്രചാരണം

സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ പറഞ്ഞ് ഇടതുമുന്നണി. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിച്ച് യുഡിഎഫ്. പിണറായിയെ ഉന്നമിട്ടുള്ള പ്രചാരണം ശക്തമാക്കിയ യുഡിഎഫ്, പാലാ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. 

pala election udf campaign
Author
Pala, First Published Sep 20, 2019, 6:05 AM IST

പാല: മുൻനിര നേതാക്കളെ പങ്കെടുപ്പിച്ചുള്ള കുടുംബയോഗങ്ങളിലൂടെ, പാലാ നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമം. ശബരിമല അടക്കമുള്ള വിഷയങ്ങളിലൂടെ, പിണറായി സര്‍ക്കാര്‍ വിരുദ്ധ വികാരം ഉയര്‍ത്തിയാണ് പ്രചാരണം.

സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ പറഞ്ഞ് ഇടതുമുന്നണി. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിച്ച് യുഡിഎഫ്. പിണറായിയെ ഉന്നമിട്ടുള്ള പ്രചാരണം ശക്തമാക്കിയ യുഡിഎഫ്, പാലാ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന് ഏറ്റവും യോജിച്ച ആയുധമായി യുഡിഎഫ് ശബരിമല യുവതീപ്രവേശന വിഷയം കാണുന്നു. ശബരിമല വിഷയത്തില്‍ മറുപടി പറയാൻ മുന്നണി നേതാക്കള്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.

കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ പ്രതിരോധത്തിലായിരുന്നു എങ്കിലും പിണറായി മണ്ഡലത്തിലെത്തിയതോടെ മുന്നേറാനായെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ഇടതുമുന്നണിയുടെ താഴെത്തട്ട് പ്രചാരണത്തെ നേരിടാൻ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നു. ഇവിടെ സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി പരമ്പരാഗത വോട്ടുകള്‍ ഉറപ്പിക്കാനാണ് ശ്രമം. 

കുടുംബയോഗങ്ങള്‍ സജീവമായതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ കളത്തിലിറങ്ങിയെന്നാണ് യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുന്നത്.‍ കത്തോലിക്കാ സഭയുടേയും എൻഎസ്എസിന്‍റെ സഹായം മുന്നണി പൂര്‍ണ്ണമായും പ്രതീക്ഷിക്കുന്നു. അതേസമയം എസ്. എൻ. ഡി. പി. വോട്ടുകള്‍ ഇടതുക്യാന്പിലേക്ക് മാറുന്നതിലും സിഎസ്ഐ സഭയുടെ സമദൂര നിലപാടിലും യുഡിഎഫിന് ആശങ്കയുണ്ട്.

Follow Us:
Download App:
  • android
  • ios